ഖുശ്ബു ട്വിറ്ററില്‍ പടമിട്ടു; പിന്നാലെ ഷാമ്പു ബ്രാന്‍ഡ് തിരക്കി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു; പോസ്റ്റിന് താഴെ കമന്റുകളുടെയും റീ ട്വീറ്റുകളുടെയും ചാകര; വൈറല്‍

ടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായി ഖുശ്ബു സുന്ദറിനോട് ട്വിറ്ററില്‍ കുശല അന്വേഷണവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഖുശ്ബു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രത്തിന് താഴെയാണ് കട്ജു കമന്റുമായി എത്തിയത്. ന്യൂപ്രൊഫൈല്‍ ചിത്രം എന്ന ഹാഷ് ടാഗില്‍ ”നിങ്ങള്‍ വേദനയിലും പുഞ്ചിരിക്കൂ… അതു നിങ്ങനെ സുഖപ്പെടുത്തും..” എന്ന കുറിപ്പുമായാണ് ഖുശ്ബു തന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വിറ്ററില്‍ വലിയ ശ്രദ്ധകിട്ടാത്ത ചിത്രത്തില്‍ വന്ന് മാര്‍ക്കണ്ഡേയ കട്ജു കമന്റ് ഇട്ടതോടെ സംഭവം വൈറലായി. ഖുശ്ബു ഏത് ഷാമ്പുവാണ് ഉപയോഗിക്കുന്നതെന്നാണ് കട്ജു ചോദിച്ചത്. ഇതോടെ ചിത്രവും കമന്റും നെറ്റിസണ്‍സ് ഏറ്റെടുത്തു. ചിത്രത്തിനും കമന്റുകള്‍ക്കും നിരവധി റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും തന്റെ അഭിപ്രായങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്ന ജനകീയനാണ് കട്ജു. അതുകൊണ്ട് തന്നെ നിരവധി ആരാധകരും അദേഹത്തിന് ട്വിറ്ററില്‍ ഉണ്ട്. ഖുശ്ബുവിന്റെ പ്രൊഫൈലില്‍ കമന്റ് ഇട്ടത് അദേഹത്തെ ട്രോളാനായി ചിലര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ചിലര്‍ രൂക്ഷമായ മറുപടികളും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പരസ്പരം ചേരിതിരിഞ്ഞ് പോര് നടക്കുകയാണ്.

1991ല്‍ അലഹബാദ് ഹൈക്കോടതിയിലാണ് ന്യായാധിപനായി മാര്‍ക്കണ്ഡേയ കട്ജു നിയമിതനാകുന്നത്. . അലഹബാദ്,മദ്രാസ്,ഡല്‍ഹി ഹൈക്കോടതികളില്‍ മുഖ്യ ന്യായാധിപനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2006-ല്‍ സുപ്രീം കോടതിയില്‍ ന്യായാധിപനായി. 20 വര്‍ഷത്തെ ന്യായാധിപവൃത്തിക്കു ശേഷം 2011-ല്‍ അദ്ദേഹം വിരമിച്ചു. ഇപ്പോള്‍ അദേഹം വിശ്രമ ജീവിതം നയിക്കുകയാണ്.

നടിയായി തിളങ്ങളിയ ഖുശ്ബു ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. 2010 മെയ് പതിനാലിന് ഡി.എം.കെയില്‍ ചേര്‍ന്നാണ് ഖുശ്ബു രാഷ്ട്രീയ ജീവതം ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് ബിജെപിയിലേക്കും മാറുകയായിരുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഖുശ്ബു സുന്ദര്‍.