ഇനി പുത്രന്റെ സിനിമകള്‍ തിയേറ്റര്‍ റിലീസിനില്ല; പകരം കമല്‍ഹാസന്റെ വീട്ടില്‍ കാണിക്കും; രജനികാന്തിനും അവസരം കൊടുക്കണം; ഗോള്‍ഡിന്റെ പേരില്‍ വീണ്ടും ട്രോള്‍ പൂരം

തന്റെ ഗോള്‍ഡ് സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമേ ഒള്ളൂവെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. . ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിനു കീഴെ വന്ന കമന്റിന് മറുപടിയായാണ് അല്‍ഫോന്‍സ് കമല്‍ഹാസനെ കൂട്ടുപിടിച്ച് മറുപടി നല്‍കിയത്. എന്നാല്‍, ഇതു ഇപ്പോള്‍ ഏറ്റവും വലിയ ട്രോള്‍ ആയിരിക്കുകയാണ്.

. ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിനു കീഴെ വന്ന കമന്റിന് മറുപടിയായാണ് അല്‍ഫോന്‍സ് ഇങ്ങനെയൊരഭിപ്രായം പറഞ്ഞത്. ഗോള്‍ഡ് ഒരു മോശം സിനിമയാണെന്നും ആ യാഥാര്‍ഥ്യം അംഗീകരിച്ച് അടുത്ത പടവുമായി മുന്നോട്ടുപോകൂ എന്നായിരുന്നു ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്തത്. അല്‍ഫോന്‍സിന്റെ മറുപടി: ”ഇത് തെറ്റാണ് ബ്രോ. നിങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം. എന്റെ സിനിമ മോശം ആണെന്ന് പറയാന്‍ ഉള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നേക്കാള് കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ബ്രോ ഇനി പറയുമ്പോള്‍ ബ്രോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞോ”.അല്‍ഫോന്‍സ് മറുപടി നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ട്രോളുകളുടെ പൂരമാണ്.

ഒരാള്‍ എയറില്‍ കയറാന്‍ സ്വയം തീരുമാനിച്ചാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലന്ന് ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്.
എന്നാ ഇനി പുത്രന്റെ സിനിമകള്‍ തിയ്യറ്ററില്‍ റിലീസാക്കണ്ട. കമലാഹാസന്റെ വീട്ടില്‍ നിങ്ങ രണ്ടു പേരും ഇരുന്ന് കണ്ടാ മതിയെന്നും ചിലര്‍ ട്രോളിയിട്ടുണ്ട്. എന്നാ പിന്നെ ഇനി മുതല്‍ കമലഹാസന്‍ മാത്രം പുത്രന്റെ പടം കണ്ടാല്‍ മതി എന്നും കൂടി പറ ഉവ്വേയെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അല്‍ഫോന്‍സിന്റെ വിശദീകരണത്തില്‍ മറുപടിയുമായി പ്രേക്ഷകരുമെത്തി. മോശം ആണേല്‍ മോശം എന്നു തന്നെ പറയുമെന്നായിരുന്നു ഒരാള്‍ ചൂണ്ടിക്കാട്ടിയത്. ”ഹോട്ടല്‍ ഭക്ഷണം മോശമായാല്‍ അത് മോശം എന്നു പറയാന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന ആള്‍ ആകണമെന്നില്ല. ചേട്ടന്‍ ഒരു കാര്യം ചെയ്യ് അടുത്ത പടം കമല്‍ സാറിനു മാത്രം കാണിച്ചു കൊടുത്താല്‍ മതി. നിങ്ങള്‍ എത്ര എഫര്‍ട്ട് ഇട്ടു എന്നു പറഞ്ഞിട്ട് കാര്യമില്ല. മോശം ആയാല്‍ ആളുകള്‍ മോശം എന്നു തന്നെ പറയും. അത് അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും ചിലര്‍ കമന്റായി കുറിച്ചിട്ടുണ്ട്.

Read more