നിറഞ്ഞ് കവിഞ്ഞ് ലുലു മാളുകള്‍; 50 ശതമാനം വിലക്കുറവില്‍ വാങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നാളെ പുലര്‍ച്ചെ രണ്ടിന് ഓഫര്‍ വില്‍പ്പന അവസാനിക്കും; അര്‍ദ്ധരാത്രി ഷോപ്പിങ്ങ് സൗകര്യം ഒരുക്കി

രാജ്യത്തെ ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം വിലക്കുറവില്‍ ആരംഭിച്ച ഫ്‌ളാറ്റ് ഫിഫ്റ്റി വില്‍പ്പന അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. നാളെ പുലര്‍ച്ച രണ്ട് മണിയോടെ ഓഫര്‍ വില്‍പ്പന അവസാനിക്കും. ഷോപ്പിങ്ങ് സൗകര്യപ്പെടുത്താന്‍ മിഡ്‌നൈറ്റ് ഷോപ്പിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്..തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , ഹൈദ്രാബാദ്, ബംഗളൂരു , കോയമ്പത്തൂര്‍, കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, മരട് ഫോറം മാളിലെ ലുലു ഡെയ്ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളും 50% ഓഫറുകള്‍ ലഭിക്കുന്നത്.

ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളില്‍ നിലവില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും.

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും കിഴിവില്‍ സ്വന്തമാക്കാം.

Read more

ഇതിന് പുറമേ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും.ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.