ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി.
ടി 20 ലോകകപ്പിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇന്നിങ്‌സ് ഏതാണെന്നതിന്റെ ഉത്തരം നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ. വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് സഞ്ജു. ടി 20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇതാദ്യമായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജു.
Read more
‘ഫൈനലിലിലടക്കം അർദ്ധ സെഞ്ച്വറികൾ നേടിയെങ്കിലും അതിത്തിരി സ്പെഷ്യലായിരുന്നു. കുറെ കാലമായി അങ്ങനെ ഒരു ഇന്നിങ്‌സ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മത്സരത്തിൽ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോൾ തന്നെ അത് പ്രധാനവുമായിരുന്നു. ലോകകപ്പിൽ നന്നായി കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം ആകെ തകർന്നിരുന്നുവെന്നും ഫോൺ അടക്കം ഓഫ് ആക്കി സോഷ്യൽ മീഡിയ പൂർണമായി ഉപേക്ഷിച്ചാണ് തിരിച്ചുവരവ് നടത്തിയത്’ സഞ്ജു പറഞ്ഞു.







