ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് സൗണ് റൈസേഴ്‌സ് ഹൈദരാബാദ്. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.
ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.
നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി. ഇപ്പോഴിതാ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
Read more
‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? അത് ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു. ട്രാവിസിന്റെ വിക്കറ്റ് അപ്പോൾ വീഴ്ത്തിയിരുന്നെങ്കിൽ, പവർപ്ലേ സ്കോർ വളരെ കുറയുമായിരുന്നു. മുംബൈ ഇന്ത്യൻസ് ഈ മത്സരം വിജയിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്’, ആഷ് കി ബാത്തിൽ വിമർശിച്ചുകൊണ്ട് അശ്വിൻ വ്യക്തമാക്കി.







