നല്ല വാഴക്കുലകള്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയെടുക്കാം; വാഴകൃഷി ചെയ്യാന്‍ താല്‍പര്യം ഉണ്ടോ; സര്‍ക്കാര്‍ നല്‍കും ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം

കണ്ണൂര്‍ ജില്ലാ പരിധിയില്‍ നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷന്‍ ഫാമിങ്) നടത്തുന്നതിന് 55 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളില്‍ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയില്‍ പ്രിസിഷന്‍ ഫാമിങ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം 90 ഹെക്ടറില്‍ നേന്ത്രവാഴയും 90 ഹെക്ടറില്‍ പച്ചക്കറിയും കൃഷി ചെയ്യുന്നതിനാണ് സബ്‌സിഡി അനുവദിക്കുക. 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്നവര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്.

നേന്ത്രവാഴ കൃഷിക്ക് ഒരു കര്‍ഷകന്‍ 4 ഹെക്ടര്‍ വരെയും പച്ചക്കറി കൃഷിക്ക് ഒരു കര്‍ഷകന് 2 ഹെക്ടര്‍ വരെയും സബ്‌സിഡി ആനുകൂല്യം അനുവദിക്കുമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഇ.കെ.അജിമോള്‍ പറഞ്ഞു. നേന്ത്രവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെ ലഭിക്കും. കൃഷി ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 35,000 രൂപയും വളപ്രയോഗത്തിനുള്ള ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 45,000 രൂപയും പ്ലാസ്റ്റിക് പുതയിടാന്‍ ചെലവിന്റെ 50% പരമാവധി ഹെക്ടറിന് 16,000 രൂപയും സബ്‌സിഡി അനുവദിക്കും. ഇ.കെ.അജിമോള്‍ പറഞ്ഞു.

Read more

ച്ചക്കറി കൃഷിക്കായി ഹെക്ടറിന് 91,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇതില്‍ കൃഷി ചിലവിന്റെ 40% തുകയായി പരമാവധി 20,000 രൂപയും ഹെര്‍ട്ടിഗേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് 55% തുകയായി പരമാവധി ഹെക്ടറിന് 55,000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ചെലവിന്റെ 50% തുകയായി ഹെക്ടറിന് 16000 രൂപയും ഉള്‍പ്പെടും. താത്പര്യമുള്ള കര്‍ഷകര്‍ 31ന് മുന്‍പ് അതത് കൃഷി ഭവനുകളില്‍ പേരു നല്‍കണമെന്നാണ് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.