ആളില്ലാ കക്ഷികള്‍ക്ക് നട്ടെല്ല് പണയപ്പെടുത്തുന്നവര്‍; വീരനും മാണിക്കും മുന്നില്‍ തോല്‍ക്കുന്ന ഇടതും വലതും

സാന്‍ കൈലാസ്‌ കേരളത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ഉമ്മന്‍ചാണ്ടിയുടെ കൈപിടിയിലാവുകയാണ്. കെ കരുണാകരന്‍ ഒഴിഞ്ഞു പോയതിനു ശേഷം ശിഥിലമായ ' ഐ ' ഗ്രൂപ്പും, വെളളം കോരാനും വിറകുവെട്ടാനും ആളെ ഏല്‍പ്പിച്ച് ഗ്രൂപ്പ് തലവനായി വിലസി സ്ഥാനമാനങ്ങള്‍ അടിച്ചെടുക്കുന്ന എ കെ ആന്റണിയുടെ  'എ' ഗ്രൂപ്പും കേരളാ രാഷ്ട്രീയത്തില്‍ തീര്‍ത്തും...

രാജ്യസഭയെന്ന കിട്ടാക്കടം

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇരുമുന്നണികളും മഹാമനസ്‌കരാകുന്നു. ഘടകകക്ഷികളുടെയും സഹയാത്രികരുടെയും കാര്യത്തില്‍ കാണിക്കാത്ത മഹാമനസ്‌കത മുന്നണിക്ക് പുറത്തുള്ളവരോട് കാണിക്കും. നൂറു ശതമാനം ഉറപ്പോടെ ജയിക്കാന്‍ കഴിയുന്ന സീറ്റ് എം പി വീരേന്ദ്രകുമാറിന് നല്‍കിക്കൊണ്ട് എല്‍ഡിഎഫ് തുടക്കമിട്ട മഹാമനസ്‌കത യുഡിഎഫ് പിന്തുടര്‍ന്നപ്പോള്‍ രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കീശയിലായി. നാമനിര്‍ദേശപത്രിക...

പ്ലാസ്റ്റിക് ഗ്രഹമായി മാറുന്ന ഭൂമി

ഡോ. ജോസ് ജോസഫ് ആധുനിക സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തെക്കുറിച്ച് ലോകത്തിന് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് അമേരിക്കന്‍ സാമൂഹിക ചിന്തകനായിരുന്ന ആല്‍വിന്‍ ടോഫ്‌ളറായിരുന്നു. ടോഫ്‌ളര്‍ 1970ല്‍ പ്രസിദ്ധീകരിച്ച 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പുസ്തകം അമേരിക്കന്‍ സമൂഹം പുതുമ നശിച്ച ഏതു ഉത്പന്നവും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സമൂഹമായി'...

നിപ്പ: ഇനിയൊരു തിര എത്തും മുന്‍പേ…

മുരളി തുമ്മാരുകുടി നാട്ടില്‍ നിന്ന് വന്നിട്ട് ഒരാഴ്ചയായെങ്കിലും ഇന്നലെയാണ് തിരക്ക് അല്‍പം കുറഞ്ഞത്. അപ്പോഴാണ് നിപ്പയുടെ രണ്ടാം തിരയുടെ വാര്‍ത്ത കേള്‍ക്കുന്നത്. പിന്നാലെ ഡോക്ടര്‍മാരും സുഹൃത്തുക്കളും ഉള്‍പ്പെടെ ധാരാളം ആളുകള്‍ വിളിച്ചു. ആരോഗ്യമന്ത്രിയും വകുപ്പ് ഡയറക്ടറും ഉള്‍പ്പടെയുളളവര്‍ കോഴിക്കോട് തന്നെ തങ്ങി കാര്യങ്ങള്‍ സംയോജിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട്...

എഡിറ്റോറിയല്‍- മാധ്യമങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അവളുടെ ബന്ധുക്കളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെവിന്‍ - ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള ദുരഭിമാനകൊലകള്‍ നമ്മുടെ നാട്ടിലും സംഭവിക്കുന്നുവെന്നുള്ളത് തീര്‍ത്തും ഗൗരവമായി തന്നെ ചിന്തിക്കേണ്ട വിഷയമാണ്. പുരോഗമനവാദത്തിന്റെ മേലങ്കിയണിയുകയും എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ ഉള്ളിലൊളിപ്പിച്ച ജാതീയ ചിന്തകള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിന്റെ...

ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍: യെച്ചൂരിയുടെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ ഒാര്‍മ്മിപ്പിക്കുന്നത്

പി.ജി മനോജ് കുമാര്‍ കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് - ജെ.ഡി.എസ്. സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണവും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിധികളും, സി.പി.ഐ എം. ന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ ശരിമ അടിവരയിടുന്നതാണ്. മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. മുമ്പെങ്ങുമില്ലാത്ത വിധം അതിന്റെ തൊഴിലാളി- കര്‍ഷക-...

കൊണ്ടും കൊടുത്തും ജഡ്ജിമാര്‍

സെബാസ്റ്റ്യൻ പോൾ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ അനഭിമതരായ കാലത്ത് നഷ്ടപ്പെട്ട മീഡിയ സ്‌പേസ് ജസ്റ്റിസ് കെമാല്‍ പാഷ അതിസമര്‍ത്ഥമായി തിരിച്ചുപിടിച്ചു. തമസ്‌കരണകാലത്ത് ജഡ്ജിമാര്‍ പലരും വരികയും പോവുകയും ചെയ്തു. ആരും അറിഞ്ഞില്ല. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആരെന്നുപോലും പല അഭിഭാഷകര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആന്റണി ഡൊമിനിക്കും പി എന്‍ രവീന്ദ്രനും...

ജിഡിപിആര്‍: സ്വകാര്യതാ സംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും

എം എ റിയാദ് അടുത്ത കാലത്തായി കേട്ടിട്ടുള്ള ഏറ്റവും പരിചിതമായ വാക്കായിരിക്കും ജിഡിപിആര്‍ (GDPR -General Data Protection Regulation). വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ഒരു കൂട്ടം നിയമങ്ങളാണു ജെനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ എന്നറിയപ്പെടുന്നത്. മേയ് 25...

എല്ലാം ശരിയാവുന്നില്ല സര്‍; ബെഹ്റയോട് തോല്‍ക്കുന്ന പിണറായി

സുജിത്ത് നാരായണന്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസം തികയുന്നതിന് മുമ്പാണ് മാവോയിസ്റ്റ് നേതാക്കാളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂര്‍ കാട്ടിനുള്ളില്‍ ഏറ്റുമുട്ടലില്‍ മരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുത്തതുവഴി കേരള സമൂഹത്തിന് നല്‍കിയ പ്രതീക്ഷയ്‌ക്കേറ്റ ആദ്യ...

ചോര മണക്കുന്ന ‘അഭിമാനം’: ആതിരയില്‍ നിന്ന് കെവിനിലേക്ക് ഒരേ ദൂരം

ആര്യ പത്മ   ദളിത് യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പേരിലാണ് മലപ്പുറം സ്വദേശിയായ ആതിരയെന്ന് ഇരുപത്തിരണ്ടുകാരിക്ക്  ജീവന്‍ നഷ്ടമായത്. പ്രണയം പൂവിട്ട അവളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ അസ്വസ്ഥനായ  അച്ഛനാണ്. മാസങ്ങള്‍ക്കിപ്പുറം പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം...