വിവാഹത്തിന് തണുത്ത ഭക്ഷണം നല്‍കി; വരന്റെ ബന്ധുക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു- വീഡിയോ വൈറല്‍

വിവാഹത്തിനിന് തണുത്ത ഭക്ഷണം നല്‍കിയെന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലാണ് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തകര്‍ത്തത്. കൂടാതെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ആഘോഷത്തില്‍...

ജനിച്ച ഉടനെ ഓടയിലേക്ക് എടുത്തെറിഞ്ഞു; മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി- വീഡിയോ

അമ്മ ഓടയിലേക്ക് എടുത്തെറിഞ്ഞ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് റോഡ് അരികിലെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയില്‍നിന്ന്മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ രക്ഷിച്ചത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ്...

‘കല്ല്യാണ ദിവസം പെണ്‍കുട്ടികള്‍ വേദിയില്‍ കയറി ഫോട്ടോയെടുത്തു, മൈക്കിലൂടെ സംസാരിച്ചു, കുഞ്ഞുങ്ങള്‍ ഡാന്‍സ് കളിച്ചു’; മഹല്ല് കമ്മിറ്റിയില്‍ നിന്ന്...

കല്ല്യാണ ദിവസം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറി ഫോട്ടോയെടുത്തെന്നും മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി തന്നെ മഹല്ല് കമ്മിറ്റി ഊര് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയുമായി ഡാനിഷ് റിയാസ് എന്ന യുവാവ്. 45 ദിവസമായി മഹല്ലില്‍ നിന്ന് തന്നെയും തന്റെ കുടുംബത്തെയും പുറത്താക്കിയിട്ടെന്ന് ഡാനിഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മൃഗശാലയിലെ പാണ്ട കൂട്ടിലേക്ക് കാല്‍ തെന്നിവീണ് എട്ടുവയസുകാരി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൃഗശാലയിലെ പാണ്ട കൂട്ടില്‍ വീണ എട്ട് വയസുകാരി അത്ഭുതകരമായ രക്ഷപ്പെട്ടു. ചൈനയിലെ ചെങ്ഡുവിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന പാണ്ടകളുടെ സുരക്ഷയ്ക്കും അതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കും പ്രജനനത്തിനുമുള്ള പാര്‍ക്കില്‍ വെച്ചാണ് സന്ദര്‍ശകയായെത്തിയ പെണ്‍കുട്ടിക്ക് അപകടം നടന്നത്. പാണ്ടകള്‍ കാണുന്ന രീതിയിലുള്ള സോഫ്റ്റ്...

ലുട്ടാപ്പിക്ക് പിന്തുണയുമായി കേരള പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സേവ് ലുട്ടാപ്പി എന്ന ഹാഷ് ടാഗില്‍ അണിനിരന്ന് കേരളാ പൊലീസും. വ്യത്യസ്തമായ ബോധവത്കരണത്തിന് വേണ്ടിയാണ് ലുട്ടാപ്പിയെ പിന്തുണച്ച് പൊലീസ് രംഗത്ത് വന്നിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ശീലമാക്കുന്നതിനുള്ള ബോധവത്കരണത്തിനായിട്ടാണ് കേരളാ പൊലീസ് ലുട്ടാപ്പിയെ പിന്തുണച്ചിരിക്കുന്നത്. സീറ്റ് ബല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ...

ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരവും കീഴടക്കി ലുട്ടാപ്പി ഫാന്‍സ്‌ ; ഇതാണ് ഒറിജിനല്‍ ഫാനിസമെന്ന് ആരാധകര്‍

ഇല്ല, ലുട്ടാപ്പിയെ വിട്ടുള്ള ഒരു കളിക്കും സോഷ്യല്‍ മീഡിയ തയാറാല്ല. അതുകൊണ്ടാണല്ലോ, ഡിങ്കിനിയെ ഇറക്കിയുള്ള കളിക്ക് അഖില ലോക ലുട്ടാപ്പി ഫാന്‍സ് ഒന്നിച്ച് പ്രതിഷേധത്തിനിറങ്ങിയതും തങ്ങളുടെ പ്രിയ സൂപ്പര്‍ താരത്തെ തിരിച്ചുകൊണ്ട് വരണമെന്ന ആവശ്യപ്പെട്ടതും. രായ്ക്കുരാമാണം ലുട്ടാപ്പി എവിടെയും പോയിട്ടില്ലെന്ന് പറഞ്ഞ് പ്രസിദ്ധീകരണം കുറിപ്പിറക്കിയതും...

ലുട്ടാപ്പിയ്ക്ക് പകരം ഡിങ്കിനിയോ?; തങ്ങളുടെ ‘പയ്യനെ’ മാറ്റിയാല്‍ കണ്ണടിച്ചു പൊളിക്കും എന്നു പറഞ്ഞ ട്രോളന്മാര്‍ക്ക് മറുപടിയുമായി ബാലരമ

ബാലരമ എന്നാല്‍ മനസിലേക്ക് ഓടി വരിക മായാവിയും ലുട്ടാപ്പിയും, സൂത്രനും ഷേരുവും ഒക്കെയാണ്. പലരുടെയും കുട്ടിക്കാലത്തെ സൂപ്പര്‍ ഹീറോസായിരുന്നു ഇവര്‍. എന്നാലിതാ ആരാധകരെ ഒന്നാകെ നിരശരാക്കി മായാവിയ്ക്ക് എതിരായി ലുട്ടാപ്പിയ്ക്ക് പകരമായി മറ്റൊരാള്‍ അവതരിക്കുന്നു എന്നാണ് വിവരം. ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിനി എന്ന കഥാപാത്രം...

ഒരു ദിവസം വരുന്നത് ആയിരത്തോളം മെസേജുകളും കോളുകളും; കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന്...

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ മെസഞ്ചറിലും മറ്റും തള്ളിക്കയറി ശല്യമുണ്ടാക്കുന്നവര്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാത്രം അഞ്ഞൂറോളം മെസഞ്ചര്‍ മെസേജുകളും, നൂറോളം മെസഞ്ചര്‍ കോളുകളും, പത്തുമുപ്പത് മെസഞ്ചര്‍ വീഡിയോ കോളുകളും വരുന്നത് വലിയ ശല്യമാണെന്നാണ് ജോമോള്‍ ജോസഫ് എഴുതിയ കുറിപ്പില്‍ പറയുന്നത്....

നാല് മീറ്ററോളം വലിപ്പമുള്ള അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങി; പേടിച്ചു വിറച്ച് ജപ്പാനുകാര്‍

സമുദ്രത്തിന്റെ 200 മുതല്‍ 1000 മീറ്റര്‍ വരെ അടിയില്‍ കാണപ്പെടുന്ന അപൂര്‍വ മത്സ്യം തുടര്‍ച്ചയായി വലയില്‍ കുരങ്ങുന്നതില്‍ ജപ്പാനുകാര്‍ക്ക് ആശങ്ക. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യം ഉപരിതലത്തിലേക്ക് വരുന്നത് ഭൂമികുലുക്കത്തിനും സുനാമിക്കും മുന്നോടിയായാണെന്നാണ് ജപ്പാനുകാര്‍ വിശ്വസിക്കുന്നത്.

‘ജോര്‍ജ് സാര്‍ പാവമാ’; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായി ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍

സോഷ്യല്‍ മീഡയയില്‍ ട്രോളുകളുമായി നിറഞ്ഞു നില്‍ക്കുകയാണ് വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍. ഈ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിനെയും ഇതിനകം തന്നെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണ വിധേയരായ അധ്യാപകരെ ന്യായീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ട്രോളന്മാരുടെ ഇഷ്ടവിഷയം.