അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

നടന്‍ അല്ലു അര്‍ജുന്റെ പിതാവും തെലുങ്ക് സിനിമാ നിര്‍മ്മാതാവുമായ അല്ലു അരവിന്ദിനെ ചോദ്യം ചെയ്ത് ഇഡി. ഹൈദരാബാദില്‍ മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്തതായാണ് വിവരം. രാമകൃഷ്ണ്ണ ഇലക്ട്രോണിക്സ്, രാമകൃഷ്ണ ടെലിട്രോണിക്‌സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട 101.4 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ചോദ്യംചെയ്യല്‍.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് നടപടി. രാമകൃഷ്ണ ഇലക്ട്രോണിക്സ്, രാമകൃഷ്ണ ടെലിട്രോണിക്‌സസ് എന്നീ കമ്പനികള്‍ വായ്പയായി ലഭിച്ച ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടെന്നും ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കര്‍ണൂല്‍, ഗാസിയാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇഡിയുടെ ഹൈദരാബാദ് സോണല്‍ ഓഫീസ് റെയ്ഡുകള്‍ നടത്തി.

Read more

2017-2019 കാലത്ത് സാമ്പത്തിക കുറ്റകൃത്യം നടത്തിയതായാണ് പരാതിയുള്ളത്. അനുവദിച്ച വായ്പകള്‍ എതിര്‍കക്ഷികള്‍ ക്രിമിനല്‍ ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിട്ട് ബാങ്കിനെ വഞ്ചിച്ചെന്നായിരുന്നു ആരോപണം. റെയ്ഡുകള്‍ക്കിടെ കുറ്റകൃത്യത്തിലൂടെ നേടിയ പണം ഉപയോഗിച്ച് വാങ്ങിയതായി സംശയിക്കുന്ന സ്വത്തുക്കളുടെ രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.