ബൈജൂസിന് തകർപ്പൻ നേട്ടം, കമ്പനിയുടെ മൂല്യം 37,950 കോടി

ബൈജൂസ്‌ ലേണിംഗ് ആപ്പിലൂടെ പ്രശസ്തമായ, ബംഗളുരു തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം മൂല്യം 550 കോടി ഡോളറായി കുതിച്ചുയർന്നു. ഫണ്ട് കണ്ടെത്തുന്നതിന് കമ്പനി നടപ്പാക്കി വരുന്ന എഫ് ഫണ്ടിംഗ് റൌണ്ട് വഴിയായി മൂല്യം അതിവേഗത്തിൽ 200 കോടി ഡോളർ കണ്ട് ഉയർന്നു. ബൈജൂസിൽ...

ടാറ്റ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാൻഡ്, തൊട്ടടുത്ത് എൽ.ഐ.സി

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും ടാറ്റ തന്നെയായിരുന്നു രാജ്യത്തെ ഏറ്റവും വില കൂടിയ ബ്രാൻഡ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ഫിനാൻസ് എന്ന കൺസൾട്ടൻസി സ്ഥാപനമാണ് ഇന്ത്യയിലെ മികച്ച ബ്രാൻഡുകളെ കുറിച്ച് പഠനം നടത്തി ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ 100...

എർറ്റിഗയുടെ ഇലക്ട്രിക് വേർഷനുമായി സുസുകി, വാഗൻ ആറിനെ വൈദ്യുതിയിൽ ഓടിച്ച് മാരുതി

ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ...

സ്വർണവിലയിൽ വൻ കുതിപ്പ്, പവൻ വില 25,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡ് തകര്‍ത്ത് കുതിക്കുന്നു . ഇന്ന് ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണത്തിന്‍റെ ഇറക്കുമതി...

ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് അമ്പത് പൈസ, കേരളത്തിന്റെ സ്വന്തം ഹരിത ഓട്ടോ റോഡിലേക്ക്

ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രം ചെലവു വരുന്ന കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ ഉടന്‍ ഓടിത്തുടങ്ങും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന കേരള നീംജി എന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണം തുടങ്ങി. കേരളം വൈദ്യുതി വാഹനങ്ങളുടെ നാടായി മാറാന്‍ പോവുകയാണെന്ന്...

പ്രവാസികൾക്കായി പുതിയ ഹോൾഡിങ് കമ്പനിയുമായി സംസ്ഥാന സർക്കാർ

പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ‍്) രൂപീകരിക്കും. സംസ്ഥാന മന്ത്രിസഭ കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് അന്തിമ അനുമതി നല്‍കി. പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിക്ക്...

ജൂണിൽ കാർ വിൽപന 25 ശതമാനം ഇടിഞ്ഞു, ഇടിവ് തുടർച്ചയായ പന്ത്രണ്ടാമത്തെ മാസം

വാഹനങ്ങളുടെ വിൽപന ജൂൺ മാസത്തിലും വൻ തോതിൽ ഇടിഞ്ഞു. തുടർച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വിൽപന താഴോട്ട് പോകുന്നത്. ജൂണിൽ കാറുകളുടെ വിൽപന 24.97 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 139,628 കാറുകളാണ് വിറ്റത് . 2018 ജൂണിൽ...

വൈദ്യുതിയിൽ ഓടുന്ന എസ്.യു.വിയുമായി ഹ്യൂണ്ടായ്, വില 25 ലക്ഷം

പൂർണമായും വൈദ്യുതിയിൽ ഓടുന്ന എസ്.യു.വി കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറക്കി. 'ഹ്യുണ്ടായ് കോന'  എന്ന ഈ വാഹനത്തിന്റെ വില 25.3 ലക്ഷം രൂപയാണ്. സ്റ്റാൻഡേർഡ് സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ ഈ എസ്.യു.വി 452 കിലോമീറ്റർ താണ്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ റോഡ് കണ്ടിഷനിൽ...

സർക്കാർ വാഹനങ്ങൾക്ക് കാർഡ് നൽകി ഇന്ധനം നിറയ്ക്കാം

സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാൻ ഇനി പണം നല്‍കേണ്ട. കാര്‍ഡ് സ്വയ്പ് ചെയ്ത് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം നിലവിൽ വന്നു . ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഇന്ധന കാര്‍ഡ് പുറത്തിറക്കുന്നത്. ഇതോടെ സർക്കാർ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാര്‍ഡുമായി എത്തി ഔദ്യോഗിക വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാം....

ബജറ്റ് ഏശിയില്ല, ഓഹരി കമ്പോളം കനത്ത പതനത്തിൽ

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യവ്യാപാര ദിനത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ളോസ് ചെയ്തു. സെന്‍സെക്സ് 792.82  പോയിന്റ് താഴ്ന്ന് 38,720.57-ലും നിഫ്റ്റി252 .55 പോയിന്റ് നഷ്ടത്തോടെ 11,558.60 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. ഒട്ടു മിക്ക കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ്. വിപണിയുടെ പ്രതീക്ഷക്കൊത്ത് ബജറ്റ് ഉയർന്നില്ലെന്ന നിഗമനമാണ്...
Sanjeevanam Ad