കുവൈറ്റിലെ പ്രവാസി ക്വാട്ടാ സമ്പ്രദായം; നിലവിലുള്ളവരെ ബാധിക്കില്ല
കുവൈറ്റിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പിലാക്കുന്നത് നിലവില്‍ രാജ്യത്തുള്ളവരെ ബാധിക്കില്ല. പകരം അതത് രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വാട്ടാ പരിധിയില്‍ എത്തുന്നതുവരെ പുതിയതായി റിക്രൂട്ട്മെന്റുകള്‍ നടത്തരുതെന്നാണ് ബില്ലിലെ വ്യവസ്ഥ.
ബില്ലില്‍ അനുവദിച്ചിരിക്കുന്ന ക്വാട്ടയെക്കാള്‍ ആളുകളുള്ള രാജ്യത്ത് നിന്ന് പുതിയതായി റിക്രൂട്ട്മെന്റുകള്‍ നടത്തിയാല്‍...
വന്ദേഭാരത് മിഷന്; യു.എ.ഇയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു
കോവിഡ് പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്ക് 105 സര്‍വീസുകള്‍. കേരളത്തിലേക്ക് 45 സര്‍വീസുകളാണ് ഉള്ളത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും 74 വിമാനവും, അബുദാബിയില്‍ നിന്നും 31 വിമാനവും സര്‍വീസ് നടത്തും. ഓഗസ്റ്റ് ഒന്നു മുതല്‍...
കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്
കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സ്വദേശികള്‍ക്കു പോലെ തന്നെ വിദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ കോവിഡ് പരിശോധനാ നിരക്ക് ഏകീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ...
ഒമാനില്‍ ലോക്ഡൗണില്‍ രാത്രിയിലെ കാല്‍നട യാത്രയും അനുവദിക്കില്ല; ലംഘിച്ചാല്‍ പിഴ
ലോക്ഡൗണ്‍ കാലയളവില്‍ രാത്രിയിലെ കാല്‍നട യാത്രയ്ക്കും അനുവാദമില്ലെന്ന് ഒമാന്‍. രാത്രി ഏഴുമുതല്‍ പുലര്‍ച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും, കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ജീവനക്കാര്‍ സ്ഥാപനങ്ങള്‍ അടച്ച് ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളില്‍ എത്തുന്ന...
ബലി പെരുന്നാള്‍: അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍
ഒമാനിലെ സര്‍ക്കാര്‍ മേഖലയിലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാളിന്റെ ഭാഗമായി അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് അവധി ദിനങ്ങള്‍. ഓഗസ്റ്റ് 4 മുതല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.
യു.എ.ഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബലിപെരുന്നാളിന്റെ ഭാഗമായി നാലു ദിവസത്തെ അവധി...
ബലിപെരുന്നാള്‍: സൗദിയും യു.എ.ഇയും കുവൈറ്റും അവധി പ്രഖ്യാപിച്ചു
യു.എ.ഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ബലിപെരുന്നാളിന്റെ ഭാഗമായി നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം...
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള വിസ മാറ്റത്തിന് വിലക്ക്
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. മാന്‍പവര്‍ അതോറിറ്റി മേധാവി അഹമദ് അല്‍ മൂസയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴില്‍വിപണിയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ് പരിഷ്കരണം. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മര്‍യം അഖീലിന്റെ നിര്‍ദേശപ്രകാരമാണ്...
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദാബി; പാര്‍ക്കുകളും ബീച്ചും തുറക്കുന്നു
കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതിയ ഘട്ടത്തില്‍ 9 പാര്‍ക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാര്‍ക്കും 2 ബീച്ചും തുറന്നിരുന്നു.
ഡല്‍മ പാര്‍ക്ക്, ഷാരിയ പാര്‍ക്ക്, ഖാതിം പാര്‍ക്ക്, വത്ബ പാര്‍ക്ക്,...
വേഗം കുറച്ച് വാഹനം ഓടിച്ചാല്‍ പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ (8186 രൂപ) ഈടാക്കുമെന്നാണ് അറിയിച്ചു.
എക്സ്പ്രസ് ഹൈവേയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടതിനാലാണ് നടപടി. വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ വലതു ലെയ്നാണ്...
വിസിറ്റ് വിസ പുതുക്കാന്‍ ഒരു മാസത്തെ കാലാവധി അനുവദിച്ച് യു.എ.ഇ
വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിട്ടുപോകാനോ വിസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ച് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 10 വരെയാണ് കാലാവധി സമയം.
ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വിസ പുതുക്കാം....