IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. സ്റ്റോക്സ്-മക്കല്ലം യുഗം ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ട് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.

പരമ്പരയിൽ ഇതുവരെ മൂന്നു തവണയും ഇം​ഗ്ലണ്ടിനൊപ്പമായിരുന്നു ടോസ് ഭാ​ഗ്യം.‌ മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ചിരുന്നെങ്കിൽ എന്ത് തിരഞ്ഞെടുക്കണമെന്ന് തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ പറഞ്ഞു.

“ഇന്ന് രാവിലെ വരെ എന്തുചെയ്യണമെന്ന് എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാൻ ആദ്യം പന്തെറിയുമായിരുന്നു. വിക്കറ്റിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ആദ്യ ദിവസങ്ങളിൽ ആയിരിക്കും. എല്ലാവരിൽ നിന്നും മികച്ച സംഭാവന ലഭിച്ചുവെന്ന് ഞാൻ കരുതുന്നു; ഞങ്ങളുടെ എല്ലാവരിൽ നിന്നും ഞങ്ങൾ ലക്ഷ്യമിട്ടത് അതായിരുന്നു.

Read more

“ബോളർമാർക്ക് ആത്മവിശ്വാസമുണ്ട്. ആ പിച്ചിൽ (എഡ്ജ്ബാസ്റ്റണിൽ) ആ വിക്കറ്റുകൾ വീഴ്ത്തുക എളുപ്പമായിരുന്നില്ല. കഠിനാധ്വാനം ഫലം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. അത് വളരെ സംതൃപ്തി നൽകുന്നു,” ഗിൽ പറഞ്ഞു.