Kalyan Jewellers Ad

മരക്കാറിന്റെ റിലീസ് തടയണമെന്ന ഹര്‍ജി: ഇടപെടാനാവില്ലെന്ന് ഹൈക്കോടതി, കത്രിക വെയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍: അറബിക്കടലി'ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമര്‍പ്പിച്ചത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അനാവശ്യമായി കത്രിക വെയ്ക്കില്ലെന്ന് സെന്‍സര്‍...

പ്രണയകഥയുമായി അന്നയും അഹമ്മദുകുട്ടിയും; ‘ഭൂമിയിലെ മനോഹര സ്വകാര്യം’ നാളെ തിയേറ്ററുകളില്‍

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യം' നാളെ തിയേറ്ററുകളിലേക്ക്. കാലിക പ്രസക്തിയുള്ള ഒരു പ്രണയകഥ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക്...

അഗസ്ത്യക്ക് സമ്മാനമായി രുദ്ര; സംവൃത സുനിലിന് കുഞ്ഞ് പിറന്നു

നടി സംവൃത സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 20 നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്. സംവൃത തന്നെയാണ് രണ്ടാമതും അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത് . 'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി...

വിവാഹ മോചനം നേടിയ അതേ കോടതിയില്‍ വീണ്ടും ദിലീപും മഞ്ജു വാര്യരും; നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം...

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു. മൊഴി നല്‍കാന്‍ മഞ്ജുവാരിയര്‍, നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ കൊച്ചിയിലെ വിചാരണക്കോടതിയിലെത്തി. കേസില്‍ ദിലീപ് പ്രതിയാകുന്നതിനും മുമ്പേ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യര്‍. അതിനാല്‍ തന്നെ മഞ്ജുവിന്റെ മൊഴി ഏറെ...

‘സദാചാര സംരക്ഷണത്തിന് പോകുമ്പോള്‍ സ്വന്തം വീട്ടിലെ കാര്യം തിരക്കിയിട്ടുണ്ടോ’; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ മുന്നേറുന്നു

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ശംഭു പുരുഷോത്തമന്‍ ചിത്രം 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. കപട സദാചാരത്തെ ചോദ്യം ചെയ്താണ് ശംഭുവിന്റെ 'വെടിവഴിപാട്' എത്തിയതെങ്കില്‍ ഒരു സാമൂഹ്യ ആക്ഷേപഹാസ്യമായാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഒരുക്കിയിരിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തിലേക്കും അവിഹിതങ്ങളിലേക്കും എത്തിനോക്കി അവരെ കുറ്റപ്പെടുത്തുമ്പോള്‍ താന്‍ പാപിയാണോ എന്ന സ്വയം പരിശോധനയാണ്...

പ്രണയവും കോലാഹലങ്ങളുമായി ‘ലൗ എഫ്എം’; ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു

അപ്പാനി ശരത്തിനെ നായകനാക്കി ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്യുന്ന 'ലൗ എഫ്എം' ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍...

‘ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍’; അത്ഭുതപ്പെട്ട് രാജ് കിരണ്‍; വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സംഭാഷണ ശൈലി അനായാസമായി മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന വീഡിയോ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബിബിന്‍ മോഹനാണ് പുറത്തുവിട്ടത്. 'ഡബ്ബിംഗ് ടൈമിലും വേറെ ലെവല്‍ പരിപാടികള്‍ ആയിരുന്നു...

‘നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?’; ടൊവീനയോട് മംമ്ത

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. മലയാള സിനിമാചരിത്രത്തില്‍ ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടൊവീനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് നടന്‍...

‘അരി വറുക്കണം… ചായ കാച്ചണം…’; കോഴിപ്പോര് ടീസര്‍

കെട്ട്യോളാണെന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍ അഭിനയിക്കുന്ന കോഴിപ്പോരിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്'...

ബഹുദൂരം താണ്ടാന്‍ ടൊവിനോ; ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് പ്രഖ്യാപിച്ചു

ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കാറ്റാണ് ലഭിച്ചിരിക്കുന്നത്. ടൊവിനോ നിര്‍മ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ...
Mariyam vannu Vilakoothi Movie
Forensic