196 പന്തില്‍ 50; സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി പൂജാര
കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി എന്ന റെക്കോഡ് ഒരിക്കല്‍ക്കൂടി തിരുത്തി ചേതേശ്വര്‍ പൂജാര. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ 196 പന്തില്‍ 50 തികച്ചതോടെയാണ് ഇത്. ഓസീസിനെതിരായി മൂന്നാം ടെസ്റ്റിലെ റെക്കോഡാണ് നാലാം ടെസ്റ്റില്‍ പൂജാര വീണ്ടും പുതുക്കിയിരിക്കുന്നത്.
174 പന്ത് നേരിട്ട് 50 റണ്‍സാണ് സിഡ്നി...
‘ഗില്ലിന്റെ ബാറ്റ് ഇനിയും ബ്ലാങ്കായി തുടരില്ല’; യുവതാരത്തെ പുകഴ്ത്തി സീനിയേഴ്സ്
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി എന്ന ലക്ഷ്യത്തിന് 9 റണ്‍സ് മാത്രം അകലെവെച്ച് പുറത്തായെങ്കിലും ഗില്‍, ഭാവിപ്രതീക്ഷയാണെന്ന് സീനിയര്‍ താരങ്ങള്‍ ഉറപ്പിക്കുന്നു.
വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ആകാശ്...
‘നമ്മുടെ പൊടിപ്പയ്യന്‍ വളര്‍ന്ന് വലിയ ആളായിരിക്കുന്നു’; സിറാജിനെ അഭിനന്ദിച്ച് സെവാഗ്
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച യുവ പേസര്‍ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സിറാജ് ഏറെ മെച്ചപ്പെട്ടെന്നും പുതുമുഖ താരങ്ങളുടെ ഈ പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓര്‍മ്മയില്‍ ശേഷിക്കുമെന്നും സെവാഗ് പറഞ്ഞു.
'നമ്മുടെ പൊടിപ്പയ്യന്‍ ഈ പര്യടനത്തിലൂടെ...
ഗബ്ബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; സെഞ്ച്വറിക്കരികെ വീണ് ഗില്‍
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ വിജയത്തിനായി പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. 41.3 ഓവര്‍ ശേഷിക്കെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇനി 153 റണ്‍സ് കൂടി വേണം. പൂജാരയും (43*) പന്തുമാണ് (2*) ക്രീസില്‍.
ടെസ്റ്റ്...
‘പരമ്പരയില്‍ ഉടനീളം ഇന്ത്യ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു’; പ്രശംസിച്ച് റിക്കി പോണ്ടിംഗ്
പരിക്കിന്റെ പിടിലായിട്ടും ഓസീസിനെതിരായ പരമ്പരയിലുടനീളം ഇന്ത്യ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ പോരാട്ടം തുടരുമ്പോഴും ഓസീസ് ടീമിന്റെ ഭാഗത്തു നിന്ന് അതിനെ വെല്ലുന്ന പ്രകടനം ഉണ്ടാകുന്നില്ലെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
'ഇന്ത്യന്‍ ടീമിനെ നോക്കുക. അവര്‍ പോരാട്ടം തുടരുകയാണ്. പരമ്പരയിലുടനീളം...
മികച്ച പ്രകടനം കാഴ്ചവെച്ച് സ്മിത്ത്; സച്ചിന്റെയും സെവാഗിന്റെയും റെക്കോഡ് തെറിച്ചു
ടെസ്റ്റില്‍ അതിവേഗം 7500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഗബ്ബയില്‍ നടക്കുന്ന നാലാമത്തയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടാമിന്നിംഗ്സില്‍ 55 റണ്‍സുമായി സ്മിത്ത് ഓസീസിന്റെ ടോപ്സ്കോററായിരുന്നു. ഇതോടെയാണ് 7500 റണ്‍സ് ക്ലബ്ബിലും സ്മിത്ത് ഇടംനേടിയത്.
139 ഇന്നിംഗ്സുകളില്‍ നിന്നാണ് സ്മിത്ത് 7500 കടന്നത്. ഇന്ത്യയുടെ മുന്‍...
പറഞ്ഞ വാക്ക് പാലിച്ചില്ല; സുന്ദറിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് പിതാവ്
ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നാമിന്നിംഗ്സില്‍ ഉജ്ജ്വല ഫിഫ്റ്റിയുമായി അരങ്ങേറിയ യുവതാരം വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് പിതാവ് എം.സുന്ദര്‍. വലിയ സ്കോര്‍ നേടാന്‍ സുന്ദറിനു സാധിക്കുമായിരുന്നുവെന്നും അവന് അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും പിതാവ് പ്രതികരിച്ചു.
'ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവസരം...
ഓസീസിനെ പൊളിച്ചടുക്കി സിറാജും താക്കൂറും; ഇന്ത്യയ്ക്ക് ജയിക്കാവുന്ന ലക്ഷ്യം
ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഓസ്ട്രേലിയ. നാലാം ദിനം ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 294 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസിനായി സ്റ്റീവ് സ്മിത്ത് അര്‍ദ്ധ സെഞ്ച്വറി നേടി. 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ഡേവിഡ്...
കൈയില്‍ ഒതുങ്ങിയത് അഞ്ച് പേര്; രോഹിത്തിന് പുതിയ റെക്കോഡ്
ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡറെന്ന നേട്ടത്തിനൊപ്പം രോഹിത് ശര്‍മ. ഗബ്ബയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ നേടിയതോടെയാണ് രോഹിത് റെക്കോഡ് ബുക്കിലിടം നേടിയത്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നു ക്യാച്ചുകളെടുത്ത രോഹിത് രണ്ടാമിന്നിംഗ്സില്‍ രണ്ടു പേരെയും പിടികൂടി. ഡേവിഡ് വാര്‍ണര്‍,...
ഗബ്ബയില്‍ രസംകൊല്ലിയായി മഴ; ഓസീസ് മികച്ച ലീഡിലേക്ക്
ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 276 റണ്‍സിന്റെ ലീഡ്. നാലാം ദിനം മഴമൂലം നേരത്തെ ചായയ്ക്കു പിരിയുമ്പോള്‍ ഓസീസ് 66.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (1) എന്നിവരാണ് ക്രീസില്‍.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍...