Kalyan Jewellers Ad

‘ഗോള്‍ അടിക്കണ്ട മെസ്യേ.. നാട്ടില്‍ ചെക്കന്‍മാര് സൊയ് രം തരൂല’ പെനാല്‍റ്റിയ്ക്കിടെ മുഴങ്ങിയ മലയാളം

സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീലിനെ അര്‍ജന്റീന തകര്‍ത്തത് മെസി നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ്. എട്ടാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗബ്രിയേല്‍ ജിസ്യൂസ് പുറത്തേക്ക് അടിച്ചു കളഞ്ഞ് പാഴാക്കിയപ്പോള്‍ 11-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ലിയോണല്‍ മെസ്സി രണ്ടാം ശ്രമത്തില്‍ ഗോള്‍വലയ്ക്ക് അകത്തു...

പല സൂപ്പര്‍ താരങ്ങളും പുറത്ത്, എല്ലാ കണ്ണുകളും ഐപിഎല്‍ താരലേലത്തിലേക്ക്

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. പല പ്രമുഖ താരങ്ങളേയും ഒഴിവാക്കിയാണ് ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി ഐപിഎല്‍ കളിക്കണമെങ്കില്‍ താരലേലത്തിലൂടേയേ സാധ്യമാകു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത്...

രണ്ടാം ഇന്നിംഗ്‌സിലും ദുരന്തമായി ‘കടുവകള്‍’, ഇന്ത്യ കൂറ്റന്‍ ജയത്തിലേക്ക്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 343 റണ്‍സിന്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 50 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം...

വീണ്ടും ഡബിളടിച്ച് മായങ്ക്, വെടിക്കെട്ടുമായി ഉമേശ്, ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

ബംഗ്ലാദേശിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നാല് വിക്കറ്റ് അവശേഷിക്കെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക്...

കോഹ്ലിയേയും എബിഡിയേയും തന്നാല്‍ സഞ്ജുവിനെ തരാം: രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തിന് മുമ്പ് താരങ്ങളെ പരസ്പരം കൈമാറാനുളള തിരിക്കിലാണ് ടീമുകള്‍. പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ വിവിധ ടീമുകളിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താര കൈമാറ്റത്തിനുളള സമയപരിധി അവസാനിച്ചത്. ഇതിനിടെ മലയാളി താരം സഞ്ജു സാംസണെ വിട്ടുനല്‍കാമോയെന്ന് ചോദിച്ച് ഒരു ബംഗളൂരു ആരാധകന്‍ ട്വിറ്ററിലൂടെ രാജസ്ഥാന്‍ റോയല്‍സിനെ സമീപിച്ചു....

150 കടന്ന് അഗര്‍വാള്‍, സെഞ്ച്വറിയിലേക്ക് രഹാന, ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന് മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 302 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് ഏഴ് വിക്കറ്റ് അവശേഷിക്കെ 152 ആയി. 155...

രഹാന കൂറുമാറി, ഇനി പുതിയ ടീം

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന പുതിയ ടീമിലേക്ക് കൂറുമാറി. അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് രഹാനെ കളിക്കുക. രാജസ്ഥാനുമായുള്ള നീണ്ട ഒമ്പത് വര്‍ഷത്തെ ബന്ധത്തിനാണ് രഹാന അവസാനമാകുന്നത്. 2011 മുതല്‍ രഹാന രാജസ്ഥാനൊപ്പമാണ്. 2018-ല്‍ ടീമിനെ നയിച്ചതും രഹാനയായിരുന്നു. താരത്തിന്റെ നാലാമത്തെ...

സംപൂജ്യനായി കോഹ്ലി, അര്‍ദ്ധസെഞ്ച്വറിയുമായി പൂജാരയും അഗര്‍വാളും, ഇന്ത്യയ്ക്ക് ലീഡ്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ലീഡ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 150 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും അര്‍ദ്ധസെഞ്ച്വറി നേടി. 135 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതം 72 റണ്‍സുമായി അഗര്‍വാള്‍ ബാറ്റിംഗ്...

നിരാശപ്പെടുത്തി രോഹിത്ത്, അതിവേഗം പൂജാര, കളി ഇന്ത്യയുടെ കൈയില്‍

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ഇന്ത്യ മേധാവിത്വം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ...

നാണംകെട്ട് ബംഗ്ലാദേശ് പുറത്ത്, തീ തുപ്പി ഇന്ത്യന്‍ ബൗളര്‍മാര്‍

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്ത്. മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീ തുപ്പിയപ്പോള്‍ ബംഗ്ലാദേശ് ഒരു ദിവസം പോലും പിടിച്ചു നില്‍ക്കാതെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും...