എന്തെങ്കിലും അസുഖം വന്നാല്‍ സ്വയം ചികിത്സ നടത്തിയും ഇന്റര്‍നെറ്റില്‍ തിരഞ്ഞും ചികിത്സ നടത്തുന്നവര്‍ സൂക്ഷിക്കുക

ഒരു ചെറിയ തലവേദനയോ പനിയോ വന്നാല്‍ ഉടനെ മുന്നും പിന്നും നോക്കാതെ സ്വയം ചികിത്സ നടത്തുന്നവരാണ് പൊതുവേ നമ്മള്‍ മലയാളികള്‍. എന്തെങ്കിലും അസുഖം വന്നാല്‍ ഡോക്ടറെ കാണാതെ സ്വയം ചികിത്സ നടത്തുന്നവര്‍ അറിയുക  സൂചി കൊണ്ടെടുക്കാവുന്നത് തൂമ്പ കൊണ്ടെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍...

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ.  വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്‌.  വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം...

കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ എളുപ്പത്തില്‍ വണ്ണം കുറയ്ക്കണോ; എങ്കില്‍ ഈ ഡയറ്റ് പിന്തുടരാം

എന്ത് കഠിനാധ്വാനം ചെയ്തും ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരുണ്ട്.  ഡയറ്റിംഗ് നടത്തിയിട്ടായാലും വ്യായാമം ചെയ്തിട്ടായാലും വണ്ണം കുറയ്ക്കാന്‍ മിക്കവരും തയ്യാറാണ്. ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലായവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ആഗ്രഹം പോലെ എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് നിങ്ങളെ സഹായിക്കും.  ഇന്ന് മലയാളികൾക്കിടയിൽ ഏറെ...

വിഷാദമകറ്റാന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പെടുത്താം

വിഷാദം ഒരു രോഗമാണ് എന്ന് തന്നെ സമ്മതിക്കാന്‍ ഇന്നും നമ്മുടെ നാട്ടില്‍ പലര്‍ക്കും മടിയാണ്. ജീവിതത്തിന്റെ താളംതെറ്റുമ്പോൾ. അൽപ്പനേരത്തേക്ക്‌ അനുഭവപ്പെടുന്ന ദുഃഖമോ സങ്കടമോ അല്ല വിഷാദരോഗം. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തികളെ പോലും ബാധിച്ചു തുടങ്ങുന്നിടത്ത് ആണ് വിഷാദരോഗത്തിന്റെ ഗൗരവം കൂടുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. വിഷാദ...

കര്‍ക്കടകത്തിലെ പത്തിലക്കറിക്ക് പത്തരമാറ്റ്

കര്‍ക്കടകമാസം എന്നാല്‍ ആരോഗ്യസംരക്ഷണത്തിനുള്ള മാസം കൂടിയാണ്. എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, എണ്ണ തേച്ചുള്ള കുളി അങ്ങിനെ കര്‍ക്കടക മാസത്തിന്റെ മാത്രമായ ഒട്ടേറെ ആചാരങ്ങളുണ്ട്‌ നമ്മുടെ നാട്ടില്‍. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന സമയമായതിനാല്‍ കൂടിയാണ് ഈ സമയം ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് ഔഷധകഞ്ഞിയും പത്തിലക്കറിയുമെല്ലാം കര്‍ക്കടകത്തിന്റെ സ്വന്തം വിഭവങ്ങളാകുന്നത്. കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി...

കർക്കടകത്തിൽ മുരിങ്ങയില കഴിക്കാന്‍ പാടില്ല; കാരണം ഇതാണ്

മുരിങ്ങയിലക്കറി നമ്മള്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. ഒരുപാട് പോഷകസമ്പന്നമാണ് മുരിങ്ങയില. വൈറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില. എന്നാല്‍ കര്‍ക്കടക മാസത്തിൽ മുരിങ്ങ ഇല  വിഭവങ്ങൾ പാകം ചെയ്യാൻ പാടില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്‌. കര്‍ക്കടകത്തില്‍ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങള്‍. മറ്റുള്ള ഇലകൾക്കൊന്നും...

പ്രേതസിനിമകള്‍ കാണുന്നവരെ കളിയാക്കേണ്ട; ഹൊറര്‍ സിനിമകള്‍ക്കുമുണ്ട് ചില ഗുണങ്ങള്‍

ഹൊറര്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് ഭയമാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഹൊറര്‍ സിനിമകള്‍ ഒരു ഹരമാണ്. ലോകമെമ്പാടും പ്രേതസിനിമകള്‍ക്ക്‌ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ആരാധകരുണ്ട്. വല്ലാത്തൊരു ത്രില്‍ ആണ് ഈ സിനിമകള്‍ നല്‍കുന്നത്. ഓരോ നിമിഷവും കാണികളെ ഉദ്വേഗഭരിതരാക്കാന്‍ എന്തെങ്കിലുമൊന്നു പ്രേതസിനിമകളില്‍ ഉണ്ടാകും. ഹോളിവുഡിലായാലും ഇങ്ങു...

വീട്ടിനുള്ളില്‍ ലൈബ്രറി ഒരുക്കുമ്പോള്‍

ഒരു വീടൊരുക്കുമ്പോള്‍  നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. ഇപ്പോഴും നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റി വെയ്ക്കുന്നത് കുറവാണ്. എന്നാല്‍ ചിലര്‍ക്ക് വീട്ടിലൊരു വായനാമുറി ഉണ്ടാകണം എന്നത് നിര്‍ബന്ധവുമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍...

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇതൊക്കെ ചെയ്യാം

സൗന്ദര്യപരിചരണം എന്നാല്‍ അത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്നൊക്കെ കരുതിയിരുന്ന കാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ മുക്കിന് മുക്കിന് മുളച്ചു പൊങ്ങുന്ന ആണുങ്ങളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന്റെ തെളിവാണല്ലോ. ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നവരാണ്. സ്ത്രീകളെക്കാള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊടിയും...

വീട്ടിനുള്ളിലെ മലിനവായൂ അപകടകാരി; പ്രതിരോധിക്കാന്‍ ഈ ചെടികളെ കൂട്ടുപിടിക്കാം

വായൂ മലിനീകരണത്തെ കുറിച്ചു നമ്മള്‍ ദിനംപ്രതി കേള്‍ക്കുന്നുണ്ട്. അന്തരീക്ഷമലിനീകരണം പണ്ടെങ്ങും ഇല്ലാത്തത്ര ഭീകരമാംവിധം കൂടികൊണ്ടിരിക്കുകയാണ്. ഇതിന്റെ അന്തരഫലമായി ഒരുപിടി രോഗങ്ങളും വ്യാപകമായി കൊണ്ടിരിക്കുകയാണ്. ശ്വാസകോശകാന്‍സര്‍, അസ്മ, ഹൃദ്രോഗം എന്നിങ്ങനെ വായുമലിനീകരണം മൂലം പലതരത്തിലെ രോഗങ്ങള്‍ മനുഷ്യനെ പിടികൂടുകയാണ്.  എന്നാല്‍ ഈ മലിനീകരണം വീടിനു പുറത്തു മാത്രമാണ് എന്ന്...