വിശാലിനോട് മാപ്പ് പറയില്ല പക്ഷേ എനിക്കവനെ മിസ് ചെയ്യുന്നു: മിഷ്കിൻ

തുപ്പറിവാളൻ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടൻ വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് സംവിധായകൻ മിഷ്കിൻ. എന്നാൽ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. മാപ്പ് പറയാൻ ഞാൻ തയ്യാറല്ല, വിശാലും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ എനിക്കവനെ വല്ലാതെ മിസ് ചെയ്യുന്നു....

‘അവള്‍ ലോകത്തോട് യുദ്ധം ചെയ്തു, നീന്തിക്കേറി, ആ നിശ്ചയദാര്‍ഢ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്’

മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന ഭാവനയ്ക്ക് സിനിമാ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. ഭാവനയുടെ സഹോദരന്‍ ജയദേവ് അനുജത്തിക്കായി എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിനെട്ട് വര്‍ഷമായുള്ള താരത്തിന്റെ സിനിമാ കരിയറിനെ കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെ കുറിച്ചുമാണ് കുറിപ്പ്. ജയദേവന്റെ കുറിപ്പ്: ഓ..അവള്‍ക്കത് എളുപ്പമല്ലേ..സിനിമാ കുടുംബത്തില്‍ നിന്നാണ് അവള്‍ വരുന്നത്,...

ആന ചരിഞ്ഞതാണോ? അതോ വര്‍ഗവിവേചനമാണോ വിഷയം; കറുപ്പുനിറം പൂശിയെത്തിയ തമന്നയോട് ആരാധകര്‍

കഴുത്തിലും കവിളിലും കറുപ്പുനിറം പൂശി നടി തമന്ന സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. വര്‍ഗവിവേചനത്തെ എതിര്‍ത്തു കൊണ്ട് ഓള്‍ ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗും ഒരു കുറിപ്പും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു ഭക്ഷിച്ച് ചരിഞ്ഞതാണോ...

യഥാര്‍ത്ഥ നാഗവല്ലി ആരാണ്; ആ ചിത്രം വരച്ചതാര്? ഉത്തരം നല്‍കി കുറിപ്പ്

മലയാളി പ്രേക്ഷകര്‍ ഇന്നും മടുപ്പില്ലാതെ കാണുന്ന ചിത്രങ്ങളിലൊന്നാണ് 'മണിച്ചിത്രത്താഴ്'. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നാഗവല്ലിയുടെ ചിത്രം വരച്ചതാരാണെന്ന് വിശദീകരിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുന്ദരിയായ അല്‍പം പേടിപ്പെടുത്തുന്ന നാഗവല്ലിയുടെ ഫോട്ടോ മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളു. ഈ ചിത്രം വരച്ചത് എങ്ങനെയാണ് എന്നാണ് ഹരിശങ്കര്‍ ടി.എസ് എന്നയാള്‍...

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ടിട്ട് എന്ത് പ്രയോജനം: രജിഷ വിജയന്‍

വിമാനത്തില്‍ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് സാമുഹിക അകലം പാലിച്ചിട്ട് എന്ത് പ്രയോജനമാണെന്ന് നടി രജിഷ വിജയന്‍. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ തിരക്കു കൂട്ടി പുറത്തിറങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രജിഷയുടെ കുറിപ്പ്. ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല. നമ്മള്‍ സാമൂഹിക അകലം പാലിക്കണം എന്നാണ് രജിഷ കുറിച്ചിരിക്കുന്നത്. വിമാനങ്ങളിലെ നടുവിലെ സീറ്റ്...

ആ മൂന്ന് ചിത്രങ്ങൾ  കാണില്ല, മകന്റെ ഇഷ്‌ടപ്പെടാത്ത ചിത്രങ്ങളെ പറ്റി മോഹൻലാലിന്റെ അമ്മ

മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്തകുമാരിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിരീടം, അതിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ താത്പര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മയ്ക്ക് ഇഷ്‌ടം. 'ചിത്രം' സിനിമയും അവസാനമെത്തുമ്പോൾ കാണൽ അവസാനിപ്പിച്ച്...

താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍

താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവർത്തിച്ച് നിർമാതാക്കൾ. സിനിമയുടെ നിർമാണ ചെലവ് അൻപത് ശതമാനമായി കുറയ്ക്കാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ  തീരുമാനം. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ  മറ്റ് ചലച്ചിത്ര സംഘടനകളെ (അമ്മ, ഫെഫ്ക) അറിയിക്കും.തുടർചർച്ചയ്ക്കായി  ഇന്ന് തന്നെ മറ്റ് ചലച്ചിത്ര സംഘടനകൾക്ക് കത്ത് അയ്ക്കും. എന്നാൽ  അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ സിനിമാ ചിത്രീകരണങ്ങൾ ...

എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേള; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലത്തേക്ക് മാറിനിൽക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇനി സിനിമകളിൽ കാണാമെന്നുമാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്. പഴകിയൊരു കത്തിന്റെ മാതൃകയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും ഉണ്ണി ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാൻ എന്ന...

നയന്‍താരയും വിഘ്നേഷും വിവാഹിതരായി? ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ഒരു പോലെ  കാത്തിരിക്കുന്ന ഒന്നാണ് നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്‍റേയും വിവാഹം.  ഇപ്പോള്‍ ഇവര്‍ വിവാഹിതരായെന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വാര്‍ത്ത പരക്കുന്നുണ്ട്. ഇതോടെ സോഷ്യൽമീഡിയയിൽ നയൻതാര ആരാധകർക്കിടയിൽ  ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നയൻതാരയും വിഘ്നേഷും വിവാഹിതയായെന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാല്‍...

കഴിഞ്ഞ ആഴ്ച ഞങ്ങൾ ചടയമംഗലത്ത് ഒരു വീട് കത്തിച്ചു.. !!  ഞാൻ കൂടി അംഗമായ ഒരു ഗുണ്ടാസംഘത്തിന്റെ കഥ;...

ഗുണ്ടകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു പൊലീസ് പിടിയിലായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാക്കൃത്ത് കൃഷ്ണ പൂജപ്പുര. ഒരു വെളുത്ത ടാറ്റാ സുമോയില്‍ എംസി റോഡിൽ വരുമ്പോള്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം ഫെയ്സ് ബുക്കിൽ  പങ്കുവെച്ച കുറിപ്പ് വായിക്കാം.   പൊലീസ് സ്റ്റേഷനിൽ ഒരു രാത്രി ******************************* (ഞാൻ കൂടി അംഗമായ ഒരു...