സ്വർണക്കടത്ത് കേസ്: കെ.ടി റമീസ്​ ടാൻസാനിയയിലേക്ക്​ പോയത്​ സ്വർണ-വജ്ര ഖനന ബിസിനസിന്

തിരുനവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി റമീസ്​ ടാൻസാനിയയിലേക്ക്​ പോയത്​ സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് എൻ.ഐ.എ. ഇക്കാര്യം റമീസ്  സമ്മതിച്ചെന്ന് എൻ. ഐ.എ ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെ കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി...

ടൈറ്റാനിയം അഴിമതി; സി.ബി.ഐ നിലപാട് അങ്ങേയറ്റം നിരാശാജനകം: ഇ പി ജയരാജന്‍

  ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കില്ലെന്ന സി ബി ഐ നിലപാട് അങ്ങേയറ്റം നിരാശാജനകമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാടില്‍ ദുരൂഹതയുണ്ട്. കേസ് ഒഴിവാക്കാന്‍ ബാലിശമായ വാദങ്ങളാണ് സി ബി ഐ ഉന്നയിക്കുന്നത്. സംസ്ഥാന ഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ...

പൊലീസ് ആക്ട് ഭേദഗതി; ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമായേക്കും: രമേശ് ചെന്നിത്തല

  സൈബർ കുറ്റകൃത്യം തടയുന്നതിനെന്ന പേരിൽ വാറന്റില്ലാതെ അറസ്റ്റിന് അധികാരം നല്കുന്നതിനായി  പോലീസ് ആക്ടിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ഗുരുതരമായ മനുഷ്യവകാശലംഘനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈബർ ക്രൈം തടയാനെന്ന വ്യാജേന മാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്തകൾ വരുന്നത് തടയാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത്...

ആയിരത്തിലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോളജി വിഭാഗത്തില്‍ മാത്രം 765 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ ഗൈനക്കോളജിയില്‍ 175-ലേറെ ശസ്ത്രക്രിയകള്‍ നടന്നു. ബാക്കി ശസ്ത്രക്രിയകള്‍...

സംസ്ഥാനത്ത് 8511 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 26 മരണം സ്ഥിരീകരിച്ചു, 7269 സമ്പര്‍ക്കരോഗികൾ 

  സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140...

എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28-ന്; അതുവരെ അറസ്റ്റ് ചെയ്യരുത്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28-ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ...

കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍‌ജ്

  കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫുമായി ചേർന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍‌ജ്. പ്രാദേശിക എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല എന്നും പൂഞ്ഞാർ സീറ്റിൽ തന്നെ മത്സരിക്കുമെന്നും പി.സി ജോര്‍‌ജ് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. ഒപ്പം നിൽക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. കേരള ജനപക്ഷം പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യു.ഡി.എഫ് മനസ്ഥിതി...

വധഭീഷണി പരാതി; കെ.എം ഷാജി എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുന്നു

തനിക്ക് വധഭീഷണിയെന്ന കെ.എം ഷാജി എം.എൽ.എയുടെ പരാതിയിൽ അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തുന്നു. പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് എം.എൽ.എ പരാതി നൽകിയത്. മുംബൈ അധോലക സംഘത്തിന് തന്നെ വധിക്കാൻ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നും ഇതു സംബന്ധിച്ച ടെലഫോൺ സംഭാഷണം കൈയിലുണ്ടെന്നും കെ.എം...

കെ.എം ഷാജി അനധികൃതമായി നിർമ്മിച്ച ആഢംബര വീട് പൊളിച്ച് മാറ്റണം; കോർപ്പറേഷൻ നോട്ടീസ് നൽകി

പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഢംബരവീട‌് നിർമ്മാണത്തിലും മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി കുരുക്കിലേക്ക‌്. കെഎം ഷാജി അനധികൃതമായി നിര്‍മ്മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ കോ‍ഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയതിന് പിന്നാലെയാണ്...

സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകം; കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് വ്യാപകമായി അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.  വിഷയത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.  രണ്ട്...