Kalyan Jewellers Ad

കൊറോണ: വുഹാനിൽ മരിച്ചത് 42,000 പേരോ…?; ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

  ലോകത്താകെ മഹാമാരിയയായി മാറിയ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചെന്ന് മരിച്ചെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ലോകത്ത് കൊറോണ വൈറസ് രോ​ഗബാധ മൂലം മരണം 30,000 കവിഞ്ഞപ്പോഴും 3300 പേർ...

ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഒരു മാസത്തേക്ക് വാടക പിരിക്കരുത്; താമസസൗകര്യം നിഷേധിച്ചാലും നടപടി

ലോക് ഡൗണ്‍ പ്രഖ്യപിച്ച പശ്ചാത്തലത്തില്‍ ജോലി നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ദാതാവ് തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറവു വരാതെ നല്‍കണമന്നുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. അടുത്ത ഒരു മാസത്തെ വാടക...

ലോക്ക്ഡൗണ്‍: കേരളത്തിൽ ഇതുവരെ 9340 കേസുകൾ, ഇന്നലെ മാത്രം 1029 എണ്ണം

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറു ദിവസം കഴിയുമ്പോൾ നിയമലംഘനത്തിന് കേരളത്തിൽ മാത്രം 9340 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം 1029 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആറാം ദിനം ലോക്ക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്ക്...

കോവി‍ഡ് ബാധിച്ച മലയാളി ഡോക്ടറുടെ പത്ത് മാസമുള്ള കുഞ്ഞിനും രോഗബാധ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1024 ആയി

തമിഴ്നാട്ടില്‍ കോവി‍ഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലായിരുന്ന 96 പേരുടെ രോഗം...

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്റെ ഭര്‍ത്താവ് പി. എ മത്തായി അന്തരിച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു. 72 വയസ്സായിരുന്നു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു മത്തായി. അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും. സിപിഎം...

കോവിഡ്, തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം; നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍

തമിഴ്നാട്ടില്‍ കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തില്‍ എത്തിയന്ന് സംശയം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍...

പായിപ്പാട് അതിഥി തൊഴിലാളി പ്രതിഷേധം; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ലോക്ക്ഡൗൺ ലംഘിച്ച് കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിലെ ​ഗൂഡാലോചനയെ കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഇന്നലെ രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസ് തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്കുമാർ...

60 മില്ലി ​ബ്രാണ്ടി, ടച്ചിംഗ്സിന് നിലക്കടല; ഡോക്ടറുടെ കുറിപ്പടി വൈറലായി, പിന്നാലെ എക്സൈസ്

മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകുന്ന കാര്യം പരി​ഗണനയിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പടി എഴുതിയ ഡോക്ടർ കുടുങ്ങി. താമശയ്ക്കായി മദ്യത്തിന് കുറിപ്പടിയെഴുതി നൽകിയത് സോഷ്യൽ മീഡിയിയിൽ വൈറലായതോടെ കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പോലീസിനോട് നിര്‍ദ്ദേശിച്ചു. തമാശയ്ക്ക് കുറിപ്പടിയെഴുതി അത് വാട്‌സാപ്പില്‍...

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ; നാലു പേരില്‍ കൂടുതല്‍ ഒത്തുചേർന്നാല്‍ കര്‍ശന നടപടി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്. ഇന്ന് രാവിലെ ആറ് മണി മുതലാണ് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ടെന്ന് ജില്ലാ...

കോവിഡ് വ്യാപനം തടയാൻ അമേരിക്കയിൽ സാമൂഹിക അകലം നീട്ടി; ജൂൺ ഒന്നോടെ കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് ട്രംപ്

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സാമൂഹിക അകലം നീട്ടി. സോഷ്യൽ ഡിസ്റ്റൻസിംഗ് നിർദേശങ്ങൾ ഏപ്രിൽ മുപ്പത് വരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു. ജൂൺ ഒന്നോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് കൂടുമെന്നും പിന്നെ സ്ഥിതി മെച്ചപ്പെടുമെന്നും...
Forensic