'എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു, യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം'; പിജെ കുര്യൻ

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത്. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്ന് പറഞ്ഞ പി ജെ കുര്യൻ യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും വിമർശനം ഉന്നയിച്ചു. അതേസമയം താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.

ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യൻ്റെ വിമർശനം. എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്. കഴിഞ്ഞ തവണ താൻ പറഞ്ഞത് കെട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നുവെന്നും പി ജെ കുര്യൻ പറഞ്ഞു.

ജില്ലയിൽ ആരോടും ആലോചിക്കാതെ സ്ഥാനാർഥി നിർണയം നടത്തിയെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി. അതേസമയം അടൂർ പ്രകാശ് ഉൾപ്പടെ അന്നത്തെ കെപിസിസി നേതൃത്വം തൻ്റെ നിർദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. ഇത്തവണ സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചാൽ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നിവരെ വേദിയിൽ ഇരുത്തി ആയിരുന്നു കുര്യൻ്റെ മുന്നറിയിപ്പ്.

Read more