കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ നിർഭാഗ്യകരമായ സംഭവം; പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, കാണാതായ സ്ത്രീക്കായുള്ള തിരച്ചിൽ തുടരും
മലപ്പുറം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാണാതായ സ്ത്രീക്കായുള്ള തിരച്ചിൽ തുടരുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലം പോലുമല്ലാതിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടപ്പുഴ ടൂറിസ്റ്റ് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമല്ല. എന്നാൽ പ്രദേശത്തിന്റെ ഭംഗി കാണിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ ഇവിടേക്ക് എത്തിയിരുന്നു. ഇനിമുതൽ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയുമായി ബന്ധപ്പെട്ട് നേരത്തെ മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അതാണ് സംഭവം അപ്രതീക്ഷിത ദുരന്തമായി മാറാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും എൻജിഒകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
വണ്ടൂരിലെ ദുരന്തബാധിത മേഖല സന്ദർശനം മാറ്റിവെച്ച് പ്രിയങ്ക ഗാന്ധി; പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി
‘പ്രിയദർശിനി’യുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെഎസ്ആർടിസി