‘പ്രിയദർശിനി’യുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെഎസ്ആർടിസി
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം
അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. പദ്ധതിയുടെ നൂറാംദിനത്തിൽ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായതോടെയാണ് വിശദീകരണവുമായി കെഎസ്ആർടിസി രംഗത്തെത്തിയത്.
ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.
വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും.
‘മുഖ്യമന്ത്രിയുടെ ഇടപെടൽ അഭിനന്ദനീയം, പക്ഷെ അപകടത്തിൽപ്പെട്ടയാളെ മാറ്റിയ രീതി ശാസ്ത്രീയമല്ല’; ഡോ. മനോജ് വെള്ളനാടിൻറെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
‘തൊലിവെളുപ്പും ചുരുണ്ടമുടിയും നോക്കി ആരുടെയും ജാതിയും മതവും തീരുമാനിക്കാനാകില്ല’: മദ്രാസ് ഹൈക്കോടതി