Monday, 21 September 2026
‘Honest storytelling is a powerful means of change
05:07:02 PM IST
National

‘തൊലിവെളുപ്പും ചുരുണ്ടമുടിയും നോക്കി ആരുടെയും ജാതിയും മതവും തീരുമാനിക്കാനാകില്ല’: മദ്രാസ് ഹൈക്കോടതി

ന്യൂസ് ഡെസ്ക് 21 September 2026, 5:00 pm
SHARE

തൊലിവെളുപ്പും ചുരുണ്ടമുടിയും നോക്കി ആരുടെയും ജാതിയും മതവും നിശ്ചയിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ആദി ദ്രാവിഡ സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള തിരുവണ്ണാമല ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എം. രവികുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

രവികുമാറിന്റെ പിതാവ് ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട ആളായിരുനെങ്കിലും പിന്നീട് ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ പിന്നീട് പിതാവും താനും ഹിന്ദുമതം സ്വീകരിച്ചതായും രവികുമാർ ചൂണ്ടിക്കാട്ടി. മതം മാറിയ ശേഷം ലഭിച്ച കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് രവികുമാർ ചെന്നൈ ജനറൽ കമ്മഷണറേറ്റിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്തുവന്നത്. എന്നാൽ ഈ വർഷം മെയിൽ വിരമിക്കലിന് തൊട്ടുമുമ്പ് അധികൃതർ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുകയും അത് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് രവികുമാർ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിക്കാരനും കുടുംബാംഗങ്ങൾക്കും നല്ല വെളുത്ത നിറമുണ്ട്. ഉയരവും നല്ല ശരീരപ്രകൃതിയുമുണ്ട്. തമിഴും ഇംഗ്ലീഷും സംസാരിക്കുന്നു. ചുരുണ്ട മുടിയുമുണ്ട് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാളുടെ ജാതി നിർണയിക്കുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി തള്ളി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →