‘ജോലി കൃത്യമായി ചെയ്താൽ ഉദ്യോഗസ്ഥർക്ക് ‘ടിപ്പോ’, ‘പാരിതോഷികമോ’ നൽകുന്നതിൽ തെറ്റില്ല’; കർണാടക മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
സർക്കാർ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ജോലി പൂർത്തിയാക്കുകയാണെങ്കിൽ, ആളുകൾ സ്വമേധയാ ‘ടിപ്പോ’, ‘പാരിതോഷികമോ’ നൽകുന്നതിൽ തെറ്റില്ലെന്ന കർണാടക മന്ത്രി കെ. എം. ശിവലിംഗ ഗൗഡയുടെ പ്രസ്താവന വിവാദത്തിൽ. ഉദ്യോഗസ്ഥർ ജോലി ചെയ്യുകയാണെങ്കിൽ കൈക്കൂലി നൽകുന്നത് ന്യായമാണെന്ന് കോൺഗ്രസ് നേതാവായ മന്ത്രി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹാസൻ ജില്ലയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജനങ്ങൾ എന്തിനാണ് ഉദ്യോഗസ്ഥർക്ക് ‘ടിപ്പ്’ നൽകുന്നതെന്നും, ഇത് കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ എന്നും സദസ്സിലുണ്ടായിരുന്നയാൾ ചോദിച്ചു.
കൂടുതൽ ആളുകൾ എതിർപ്പുമായി രംഗത്തെത്തുകയും അന്തരീക്ഷം സംഘർഷഭരിതമാവുകയും ചെയ്തോടെ ഉദ്യോഗസ്ഥർ നിർബന്ധപൂർവം പണം പിരിക്കരുതെന്നും സത്യസന്ധമായി ജോലി ചെയ്യുന്നവരെ ആദരിക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് ചെക്ക് ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ സഹോദരി രാധ
പോലീസിനു സുപ്രീംകോടതിയുടെ പൂട്ട്; കാരണങ്ങൾ പറയാതെയുള്ള അറസ്റ്റ് റദ്ദാക്കിയാൽ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ മജിസ്ട്രേറ്റിൻ്റെ അനുമതി നിർബന്ധം