Monday, 21 September 2026
‘Honest storytelling is a powerful means of change
03:26:56 PM IST
Celebrity Talk

‘ആ കുഴിയിൽ അകപ്പെടുമ്പോൾ പുറത്തുനിന്നുള്ള ആരുടേയും ശബ്ദം കേൾക്കാനാകില്ല, വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകണം’; ശ്രദ്ധനേടി അഖിൽ എൻആർഡിയുടെ വാക്കുകൾ

SHARE

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രണയവിവാഹമായിരുന്നു കണ്ടന്റ് ക്രിയേറ്റർമാരായ അഖിൽ എൻ.ആർ.ഡിയുടെയും മേഘയുടെയും. രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം 2024ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ മേഘ മറ്റൊരു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അനൂപ് എന്ന യുവാവിനൊപ്പം മേഘ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വിവാദങ്ങൾക്കും ചർച്ചകൾക്കും പിന്നാലെ ഇരുവരും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് മേഘ പങ്കുവെക്കുന്നത്. അതേസമയം, സ്വന്തം ജീവിതാനുഭവങ്ങളോട് ചേർത്തുള്ള വൈകാരികമായ കണ്ടന്റുകളിലൂടെയാണ് അഖിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രതിസന്ധികളെ എങ്ങനെ ഇത്ര ലളിതമായി നേരിടുന്നു എന്ന സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് അഖിൽ പങ്കുവെച്ച പുതിയ റീൽ. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ഇരുട്ടുനിറഞ്ഞ ഒരു കുഴിയിലേക്ക് വീഴുന്ന സാഹചര്യത്തെക്കുറിച്ചാണ് വീഡിയോയിൽ അഖിൽ പറയുന്നത്. പുറത്തുനിന്നുള്ള ശബ്ദങ്ങൾ പോലും കേൾക്കാനാകാത്ത അവസ്ഥയിലും, ചെറിയൊരു വെളിച്ചത്തിൽ പിടിച്ചുനിന്ന് വീണ്ടും എഴുന്നേൽക്കണമെന്നും വീണാലും തുടർച്ചയായി ശ്രമിച്ച് മുന്നോട്ടുപോകണമെന്നുമാണ് അഖിലിന്റെ സന്ദേശം. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള വാക്കുകളാണിതെന്നാണ് നിരവധി പേർ പ്രതികരിച്ചത്.

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് അഖിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ താൻ അനൂപിനൊപ്പമാണ് താമസിക്കുന്നതെന്ന് മേഘ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. താൻ എടുത്ത തീരുമാനത്തിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും അത് പരസ്യപ്പെടുത്താൻ താൽപര്യമില്ലെന്നും മേഘ പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുകയോ വ്യക്തിപരമായ കാര്യങ്ങൾ പുറത്തുപറയുകയോ ചെയ്യില്ലെന്ന വ്യവസ്ഥയിൽ താനും അഖിലും കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും മേഘ അവകാശപ്പെട്ടു. തങ്ങൾ നേരിട്ട് പറയാത്ത കാര്യങ്ങൾ സുഹൃത്തുക്കളെന്ന പേരിൽ പ്രചരിക്കുന്നതിൽ വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →