Monday, 21 September 2026
‘Honest storytelling is a powerful means of change
01:08:23 PM IST
Celebrity Talk

‘ആസിഫ് ഒരു ചക്കരയാണ്, ആരേയും പരിഹസിക്കാൻ ശ്രമിച്ചിട്ടില്ല’; പലരും വേറൊരു തരത്തിലേക്ക് എടുത്തു: മീര അനിൽ

SHARE

കോഴിക്കോട് നടന്ന ഐഫോൺ ലോഞ്ച് ചടങ്ങിനിടെ അവതാരക മീര അനിലിനെ നടൻ ആസിഫ് അലി തിരുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവതാരക മീര അനിൽ. താൻ ആരേയും പരിഹസിക്കാൻ വേണ്ടി ചെയ്തതല്ലെന്നാണ് മീര പറയുന്നത്. ആസിഫ് അലി ഒരു ചക്കരയാണെന്നും മീര പറഞ്ഞു.

‘പരിഹസിക്കാൻ വേണ്ടി ചെയ്തതല്ല. ആ മാറ്റം കാണിക്കാൻ വേണ്ടിയായിരുന്നു. പെട്ടെന്ന് ഐഫോണിലേക്ക് വരുമ്പോൾ, ഒരു പൂ പോലും പ്രതീക്ഷിക്കാതെ വരുമ്പോൾ ഒരു പൂക്കാലം തന്നെ കിട്ടുന്ന എന്ന മൊമന്റായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷെ പലരും വേറൊരു തരത്തിലേക്ക് എടുത്തു. പക്ഷെ, എല്ലായിപ്പോഴും ആസിഫ് ഒരു ചക്കരയാണ്’ മീര പറയുന്നു.

‘എല്ലാവർക്കും അവരവരുടെ യുക്തിയ്ക്ക് അനുസരിച്ച് പെരുമാറാനുള്ള സ്‌പേസ് എപ്പോഴും കൊടുക്കാറുണ്ട്. ഞാൻ ചെയ്യുന്നതിൽ ഇഷ്ടപ്പെടാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്. പതിനെട്ട് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഇത്രയും കാലം ഇവിടെ നിർത്തിയത് പ്രേക്ഷകരാണ്. അവർക്ക് വേണ്ടിയാണ്’ മീര പറയുന്നു.

കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പ്രമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച നിഹാൽ എന്ന യുവാവിന് സമ്മാനം നൽകാനാണ് ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിച്ചത്. വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ നിഹാൽ സമ്മാനം ഏറ്റുവാങ്ങാനായി വേദിയിലെത്തുകയും ചെയ്തു.

സമ്മാനം കൈമാറുന്നതിനിടെ അവതാരക മീര അനിൽ യുവാവിനോട് നിലവിൽ ഉപയോഗിക്കുന്ന ഫോൺ കാണിക്കാമോ എന്ന് ചോദിച്ചു. ചോദ്യം കേട്ട ഉടൻ തന്നെ ആസിഫ് അലി ഇടപെടുകയായിരുന്നു. ‘അതൊന്നും വേണ്ട’ എന്ന അർഥത്തിൽ കൈകൊണ്ട് സൂചന നൽകിയ താരം കൂടുതൽ വിശദീകരണങ്ങളിലേക്ക് പോകാതെ യുവാവിന് സമ്മാനം കൈമാറി. നിഹാലിനെ ഒരു തരത്തിലും അസ്വസ്ഥനാക്കാതെ സാഹചര്യം കൈകാര്യം ചെയ്ത ആസിഫിന്റെ ഇടപെടലാണ് ഏവരും ഏറ്റെടുത്തത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →