Monday, 21 September 2026
‘Honest storytelling is a powerful means of change
11:32:19 AM IST
Kerala

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു, തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും: വി ശിവൻകുട്ടി

Meghna Dasan 21 September 2026, 11:25 am
SHARE

പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി ശിവൻകുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുകയാണ്. അത് അംഗീകരിക്കില്ല. ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും എന്നും വി ശിവൻകുട്ടി പറഞ്ഞു.

Read More
s
Meghna Dasan
View all posts →