‘തന്ത വൈബ്’ പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഒ ജെ ജനീഷ്
തന്റെ വിദേശയാത്ര സർക്കാർ ചെലവിലായിരുന്നില്ലെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. പ്രതിപക്ഷം വിദേശയാത്ര നടത്തിയതുപോലെയല്ല തങ്ങൾ പോയതെന്നും യാത്രകൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു.
തന്റെ പ്രായം 37 വയസ്സാണെന്നും ‘തന്ത വൈബ്’ പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒ.ജെ. ജനീഷ് പറഞ്ഞു. മന്ത്രിമാരുടെ സ്വകാര്യ യാത്രകളെയും കുടുംബത്തോടൊപ്പമുള്ള സമയത്തെയും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒ.ജെ. ജനീഷ് കുടുംബസമേതമാണ് ഒമാനിലേക്ക് യാത്ര നടത്തിയത്. അതേസമയം മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ്, കെ.എം. ഷാജി എന്നിവരും വിവിധ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം നടത്തിയിരുന്നു. രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലേക്കാണ് ആദ്യം യാത്ര നടത്തിയത്. യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നാണ് വിശദീകരണം.
പി.സി. വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം ഔദ്യോഗികമായിരുന്നു. കെ.എം. ഷാജിയും കുടുംബവും യൂറോപ്യൻ പര്യടനം ആരംഭിച്ചതും കഴിഞ്ഞ ദിവസമാണ്. മന്ത്രിമാരുടെ വിദേശയാത്രകൾ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഒ.ജെ. ജനീഷ് തന്റെ യാത്രയെക്കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയത്.
‘1000 കോടിയാണെങ്കിലും അതിനായി ചെലവാക്കും’; ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കും : മുഖ്യമന്ത്രി
‘നീ പോടാ പൂക്കി മോനേ’ ബാനർ വിവാദം; എസ്എഫ്ഐക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്യു