സൗദിയില്‍ 3921 പേര്‍ക്ക് കൂടി കോവിഡ്; 36 മരണം
സൗദിയില്‍ കോവിഡ് മരണം കൂടുന്നു. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേരാണ് ഇന്നലെ സൗദിയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893 ആയി. പുതുതായി 3921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,942. ആയി. വെള്ളിയാഴ്ച 1010 പേര്...
സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനായി ബാങ്ക് വിളിയുടെ 40 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറന്നിടണമെന്ന് സൗദി ഇസ്ളാമിക കാര്യ വിഭാഗം അറിയിച്ചു. ജിദ്ദ, മക്ക നഗരങ്ങള്‍ അല്ലാത്തിടങ്ങളിലാണ് ജുമുഅ നിസ്കാരത്തിനുള്ള അനുമതിയുള്ളത്.
നേരത്തെ 20 മിനുട്ട് മുമ്പ് തുറക്കാനായിരുന്നു നിര്‍ദ്ദേശം....
കോവിഡ് 19; ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ നാലും യു.എ.ഇ.യിലും ബഹ്റിനിലും ഒമാനിലും ഓരോ ആള് വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 210- ലേറെയായി.
എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹമാന്, കൊല്ലം കൊട്ടിയം സ്വദേശി ശരീഫ്...
സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളി മരിച്ചു
സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് ഭൂഗര്‍ഭ വെള്ള പൈപ്പിനുള്ളില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്.
400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളില്‍ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. സഹപ്രവര്‍ത്തകരുമായുള്ള...
ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ മൂന്നു ലക്ഷം കടന്നു; സൗദിയുടെ അവസ്ഥയില്‍ ആശങ്ക
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. സൗദിയില്‍ കോവിഡ് മരണങ്ങളും രോഗബാധിതരുടെ എണ്ണവും ഉയരുന്നതാണ് ഏറെ ആശങ്ക. ഗള്‍ഫില്‍ ആകെ മരിച്ച 1614 പേരില്‍ 857 പേരും സൗദിയിലാണ്. 1738 പേരാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
തുടര്‍ച്ചയായ ആറാം ദിവസവും സൗദിയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലധികമാണ്....
പ്രതിഷേധം ഫലം കണ്ടു; ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ
സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് വിമാന സര്‍വീസുകളുടെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. കണ്ണൂരിലേക്കും കൊച്ചിയിലേക്കും 34000 രൂപ ഈടാക്കിയിരുന്നിടത്ത് ശനിയാഴ്ച കോഴിക്കോട് പോകുന്ന പുതിയ സര്‍വീസിന് 18000 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ശനിയാഴ്ച ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ്...
സൗദിയില്‍ 3717 പേര്‍ക്ക് കൂടി കോവിഡ്; 36 മരണം
സൗദിയില്‍ പുതുതായി 3717 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 112288 ആയി വര്‍ധിച്ചു. 24 മണിക്കുറിനുള്ളില്‍ 36 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 819 ആയി.
ഇന്നലെ 1615 പേര് രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെ...
പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ
സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചു. 91 ഇനം പെട്രോളിന് 67 ഹലാലയില്‍ നിന്നും 90 ഹലാലയായാണ് വില ഉയര്‍ന്നത്. 95 ഇനം പെട്രോളിന്റെ വില 82 ഹലാലയില്‍ നിന്നും 1.08 റിയാലായും കൂടി.
പ്രതിമാസ വില പുനപരിശോധന വ്യവസ്ഥപ്രകാരം സൗദി അരാംകോയാണ് പുതുക്കിയ വില വിവരം അറിയിച്ചത്....
വിമാന നിരക്കില്‍ ഏര്‍പ്പെടുത്തിയ ഭീമമായ വര്‍ധനവ് തീവെട്ടിക്കൊള്ള: കെ.എം.സി.സി
വന്ദേഭാരത് മിഷന് വിമാന സര്‍വീസുകളുടെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് തീവെട്ടിക്കൊള്ളയാണെന്ന് കെ.എം.സി.സി അല്ഖബാര് സെന്‍ട്രല്‍ കമ്മിറ്റി. ഇത്തരം പ്രവാസി വിരുദ്ധ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും പ്രവാസികള്‍ക്ക് സംരക്ഷണം നല്കാന് ബാധ്യതയുള്ള ഇന്ത്യന്‍ എംബസിയും പിന്തിരിയണമെന്നും കെ.എം.സി.സി പറഞ്ഞു.
ആവശ്യങ്ങള്‍ക്ക് യാത്ര നാട്ടിലേക്ക് യാത്ര പോകേണ്ട പ്രവാസികള്‍ക്ക് യാത്ര...
വന്ദേഭാരത് മിഷന്; ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ
വന്ദേഭാരത് മിഷന് വിമാന സര്‍വീസുകളുടെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന സര്‍വീസുകള്‍ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്ന ദമ്മാം- കൊച്ചി സര്‍വീസിന് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...