ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ (ഡബ്ല്യുഎസ്എസ്‌വി) സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അതിര്‍ത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോത്പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി പറഞ്ഞു. രാജ്യത്തേക്ക് കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളില്‍ വൈറസ് സാന്നിധ്യമില്ലെന്ന് ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നത് വരെ നിരോധനം തുടരുമെന്ന് സൗദി അറിയിച്ചു.

പെനൈഡ് ചെമ്മീനിന്റെ വൈറല്‍ അണുബാധയാണ് വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം. ഇതൊരു മാരക രോ?ഗമാണെന്നും വേഗത്തില്‍ ചെമ്മീനുകളെ കൊല്ലുമെന്നുമാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്ക്കോ ഭീഷണിയല്ല.