സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 മരണം

സൗദി മഹായില്‍ ഹജ്ജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 മരണം.മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. 29 പേര്‍ക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്.

ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യക്കാര്‍ അപകടത്തില്‍പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലദേശ്, പാക്കിസ്ഥാന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍.