ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം മദീന

ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരം മദീനയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറവ്, സ്ത്രീകള്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കല്‍, എന്നിങ്ങനെ പത്ത് ഘടകങ്ങളെ ആധാരമാക്കിയാണ് നഗരങ്ങളുടെ സുരക്ഷിതത്വ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പത്ത് മാനദണ്ഡങ്ങളിലും പോയിന്‍രുകള്‍ നേടിയാണ് മദീന ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

തായ്ലാന്റിലെ ചിയാങ് മായ് നഗരമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്. അതേ സമയം കുറ്റകൃത്യങ്ങള്‍ കുറവായ ദുബായ് സുരക്ഷയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. ജപ്പാനിലെ ക്യോട്ടോ, ചൈനയിലെ മക്കാഉ എന്നീ നഗരങ്ങളും തൊട്ടു പിന്നാലെയുണ്ട്. പട്ടികയില്‍ ഏറ്റവും അവസാനമാണ് ഡല്‍ഹി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരം.