അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി നേടി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിയായ മലയാളി യുവാവിന് ഒരു കോടി രൂപയുടെ (5 ലക്ഷം ദിര്‍ഹം) സമ്മാനം. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി അനസ് മേലേതലക്കലിനെയാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം കടാക്ഷിച്ചത്.

ഖത്തറിലെ നാഷനല്‍ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായ അനസും 9 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. പതിവായി ടിക്കറ്റെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് അനസിന്റെ പേരില്‍ എടുക്കുന്നത്.

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാകാന്‍ സാധിച്ചതില്‍ താന്‍ വളരെയേറെ സന്തോഷവാനാണെന്ന് അനസ് പറഞ്ഞു. സമ്മാനത്തുക കൊണ്ട് നാട്ടില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനാണ് അനസിന്റെ പദ്ധതി.