പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല: മന്ത്രി തോമസ്...

കേരളം വീണ്ടും ഒരു പ്രളയത്തെ നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി മന്ത്രി ഡോ. ടി.എം  തോമസ് ഐസക്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് വിശദമാക്കിയാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍...

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തും.ഇന്ന് മലപ്പുറം കളക്ട്രേറ്റിലെ  അവലോകനയോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍...

‘ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം കാത്തിരിക്കുക” തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം

കേരളം സമാനമില്ലാത്ത പ്രളയത്തിന് വീണ്ടും സാക്ഷ്യം വഹിക്കുമ്പോള്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കളക്ടര്‍ കെ. ഗോപാലകൃഷ്ണ പൈ ഇന്നലെ വൈകുന്നേരം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശമാണ് വിവാദമായത്. നിലവില്‍ സഹായങ്ങള്‍ ആവശ്യമില്ലെന്നും കരുതിയിരുന്നാല്‍ മതിയെന്നുമായിരുന്നു കളക്ടരുടെ നിര്‍ദേശം. സഹായം വേണമെങ്കില്‍ ഒന്ന് രണ്ട്...

‘എന്തുതരം മനുഷ്യരാണ് നിങ്ങള്‍? ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?’; ഫെയ്‌സ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എന്തുതരം മനുഷ്യരാണ് നിങ്ങള്‍?ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണാ നിങ്ങളുടെ യുദ്ധം? എന്ന് ഡോക്ടര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്നും അത് അര്‍ഹര്‍ക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകള്‍...

പാണക്കാട്ടും വെള്ളം കയറി; വെള്ളത്തില്‍ നിന്ന് മുനവ്വറലിയുടെ ലൈവ്

മലപ്പുറം ജില്ലയില്‍ മഴ കനത്ത നാശം വിതക്കുമ്പോള്‍ പാണക്കാട്ടെ ദുരിതം വ്യക്തമാക്കി ലീഗ് നോതാവ് പാണക്കാട് സയ്യിദ് മുനവറലിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെടുന്ന മുനവറലി തന്റെ വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിവരിക്കുന്നു. പാണക്കാട് ഗ്രാമനിവാസികളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൊടപ്പനക്കുന്ന്...

പ്രളയം: സംസ്ഥാനത്തെ 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.65 ലക്ഷം പേര്‍, അവശ്യവസ്തുകള്‍ക്ക് ക്ഷാമം

കനത്ത മഴ തുടരുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളില്‍ നിന്നുള്ള 1,65,519 പേര്‍. 57 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ 287 ക്യാമ്പുകളാണുള്ളത്. ഇവിടെ 11055...

മറ്റെല്ലാ ഭിന്നതകളും മാറ്റിവെക്കണം, ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്: മുഖ്യമന്ത്രി

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗമാകാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം...

‘കേരളത്തിന്റെ കൈവശം 1400 കോടി രൂപയുണ്ട്, സാമ്പത്തിക ബുദ്ധിമുട്ടില്ല’: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

പ്രളയ സഹായത്തിന് കേരളത്തിന്റെ കൈവശം 1400 കോടി രൂപയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കഴിഞ്ഞ പ്രളയ സമയത്ത് കേന്ദ്രം 2047 കോടി രൂപയുടെ സഹായം സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഇതില്‍ ചിലവഴിക്കാത്ത 1400 കോടി രൂപ സര്‍ക്കാറിന്റെ കൈവശമുണ്ട്. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ...

മഴക്കെടുതിയില്‍ മരണം 59 ആയി; കവളപ്പാറയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, നിലമ്പൂര്‍ മുണ്ടേരിയില്‍ 400 കുടുംബങ്ങള്‍...

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലില്‍ വിറങ്ങലിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഉരുള്‍പൊട്ടലില്‍ മല ഒന്നാകെ ഇടിഞ്ഞുവീണ കവളപ്പാറയില്‍നിന്ന് ഇതുവരെ കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങള്‍. ഇന്ന് ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കിയില്ല; ഓഫീസ് മേധാവികള്‍ക്കെതിരെ നടപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കാത്ത 15 ഓഫീസ് മേധാവികള്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി. വാഹനങ്ങള്‍ ഹാജരാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു തീരുമാനിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍...