IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ഈ കാലഘട്ടത്തിൽ ബാറ്റ്‌സ്മാന്മാർ ഭയക്കുന്ന ഏക ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ടെസ്റ്റിലാകട്ടെ, ടി-20 യിലാകട്ടെ, ഏകദിനത്തിൽ ആകട്ടെ ബുംറയ്ക്ക് നേരെ അടിക്കാൻ ഏത് ബാറ്റ്‌സ്മാനും ഒന്ന് ഭയക്കും. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരത്തിലും ഇത് തന്നെയാണ് അവസ്ഥ.

ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ വീണ്ടും 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. ഇതോടെ തന്റെ കരിയറിൽ 15 ആം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്നലെ കരസ്ഥമാക്കിയ ഈ നേട്ടത്തോടെ ഇന്ത്യൻ ഇതിഹാസം കപിൽ ദേവിന്റെ റെക്കോഡ് തിരുത്തിയിരിക്കുകയാണ് ബുംറ.

Read more

വിദേശ ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ താരമെന്ന റെക്കോർഡാണ് ബുംറ തന്റെ പേരിലാക്കിയത്. വെറും 35 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 66 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് 12 ഫിഫറുകൾ നേടിയ കപിൽ ദേവിന്റെ ദീർഘകാല റെക്കോർഡ് ഇതോടെ തകർന്നു.