3300 രൂപയുടെ സര്‍പ്രൈസ് ക്യാഷ് ബാക്ക് ഓഫറുമായി ജിയോ

ഉപയോക്താക്കള്‍ക്ക് സര്‍പ്രൈസ് ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 2018 ജനുവരി 15 വരെ ചെയ്യുന്ന 399 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് ജിയോ 3300 രൂപ വരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

400 രൂപ വരെയുള്ള ക്യാഷ് ബാക്ക് വൗച്ചേഴ്‌സ്, 2600 രൂപ വരെയുള്ള സര്‍പ്രൈസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂപ്പണ്‍, തിരഞ്ഞെടുത്ത വാളറ്റുകളില്‍നിന്നുള്ള 300 രൂപ ക്യാഷ് ബാക്ക് എന്നിവയാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയുള്ള 399 രൂപയ്ക്ക് മുകളിലുള്ള എല്ലാ റീച്ചാര്‍ജുകള്‍ക്കും ഓഫര്‍ ലഭ്യമാണ്. നേരത്തെ ജിയോ 2599 രൂപയുടെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ അവസാനിക്കേണ്ടിയിരുന്ന ഓഫര്‍ ഡിസംബര്‍ 25 വരെ നീട്ടി. ഈ ഓഫറിന് പകരമായിട്ടാണ് ഇപ്പോള്‍ പുതിയ ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയാണ് 199, 299 രൂപയുടെ ഹാപ്പി ന്യൂ ഈയര്‍ പദ്ധതി ജിയോ അവതരിപ്പിച്ചത്. 1.2 ജിബി ഡേറ്റാ എല്ലാ ദിവസവും ലഭിക്കുന്ന ഓഫറാണിത്. 299 രൂപയ്ക്കാണെങ്കില്‍ പ്രതിദിനം രണ്ട് ജിബി ഡേറ്റാ ലഭിക്കും.