ഓർഡർ ചെയ്താൽ ഒറ്റ ദിവസത്തിനുള്ളിൽ ഡെലിവറി, പ്രൈം ഉപഭോക്താക്കൾക്ക് ആമസോണിന്റെ സമ്മാനം

Advertisement

തങ്ങളുടെ പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന സംവിധാനം ആമസോണ്‍ നടപ്പാക്കി. പദ്ധതി പല രാജ്യങ്ങളിലും നടപ്പാക്കിയെങ്കിലും ഇന്ത്യയില്‍ പുതിയ സേവനം ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന.

മുമ്പ് രണ്ട് ദിവസത്തിനകം വിതരണം നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്ന ഉത്പ്പന്നങ്ങള്‍ പലതും ഒരു ദിവസത്തിനുള്ളില്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ ആമസോണിന്റെ വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആമസോണിന്‍റെ ജീവനക്കാരില്‍ നിന്നുളള കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് കമ്പനിയുടെ പുതിയ പരിഷ്കരണം. ഇപ്പോള്‍ തന്നെ തൊഴിലുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് കമ്പനിയുടെ വിതരണ വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്.