പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അക്ഷയ തൃതീയ ദിവസം രാവിലെ എട്ടിന് തന്നെ പ്രവർത്തനമാരംഭിക്കും.

സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും ഉചിതമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതിനാൽ അക്ഷയ തൃതീയ ദിവസം രാവിലെ 8 മണിക്ക് തന്നെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിക്കും. അന്നേ ദിവസം ഉപയോക്താക്കളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അക്ഷയ തൃതീയ സ്പെഷ്യൽ കൗണ്ടറുകളും വേഗത്തിലുള്ള സേവനത്തിനായി എക്സ്പ്രസ് കൗണ്ടറുകളും ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍  പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം. ഇന്ത്യയില്‍ എങ്ങുനിന്നുമുള്ള വിവാഹ ആഭരണങ്ങളുടെ ശേഖരമായ മുഹൂര്‍ത്ത്, കല്യാണിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

കൂടാതെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി,
പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ്
ആഭരണങ്ങള്‍ അടങ്ങിയ രംഗ് എന്നിവയും ഷോറൂമുകളില്‍ ലഭ്യമാണ്.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒരു ലക്ഷത്തിലധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്ന് ഓരോ ദിവസവും അണിയുന്നതിനും വിവാഹത്തിന് വധുക്കള്‍ക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്ക് അണിയുന്നതിനുമായി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ബ്രാന്‍ഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ്
സന്ദര്‍ശിക്കുക.

Read more