എല്ലാ തരം കാൻസറുകളും ചികിത്സിക്കാൻ സഹായിക്കുന്ന കണ്ടെത്തലുമായി കാർഡിഫ് സർവകലാശാല

Advertisement

 

നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ പുതുതായി കണ്ടെത്തിയ ഒരു ഭാഗം എല്ലാ കാൻസറുകളും ചികിത്സിക്കാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലാബ് പരിശോധനയിൽ പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മറ്റ് അർബുദങ്ങൾ എന്നിവയെ നശിപ്പിക്കുന്ന രീതി കാർഡിഫ് സർവകലാശാല സംഘം കണ്ടെത്തി.

നേച്ചർ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ രോഗികളിൽ പരീക്ഷിച്ചിട്ടില്ല, പക്ഷേ അവയ്ക്ക് “വളരെയധികം സാദ്ധ്യതകൾ” ഉണ്ടെന്ന് ഗവേഷകർ പറയുന്നു. ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഇത് വളരെ ആവേശം പകരുന്ന ഒന്നാണെന്നും വിദഗ്ദ്ധർ പറഞ്ഞു.

അണുബാധയ്ക്കെതിരായ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം, ഇത് കാൻസർ കോശങ്ങളെയും പ്രതിരോധിക്കുന്നു. രോഗപ്രതിരോധവ്യവസ്ഥ സ്വാഭാവികമായും മുഴകളെ/ അർബുദത്തെ ആക്രമിക്കുന്ന സാമ്പ്രദായികമല്ലാത്തതും മുമ്പ് കണ്ടെത്താത്തതുമായ മാർഗങ്ങൾക്കായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തി. ആളുകളുടെ രക്തത്തിനുള്ളിലെ ഒരു ടി സെല്ലാണ് അവർ കണ്ടെത്തിയത്. ഒഴിവാക്കേണ്ട ഒരു ഭീഷണി ഉണ്ടോ എന്ന് വിലയിരുത്താൻ ശരീരം സ്കാൻ ചെയ്യാൻ കഴിയുന്ന ഒരു രോഗപ്രതിരോധ കോശമാണിത്. ഇത് വിവിധ ,കാൻസറുകളെ ആക്രമിക്കുമെന്നതാണ് വ്യത്യാസം.

“എല്ലാ രോഗികൾക്കും ചികിത്സ നൽകാൻ ഇവിടെ അവസരമുണ്ട്,” ഗവേഷകനായ പ്രൊഫ. ആൻഡ്രൂ സെവെൽ ബിബിസിയോട് പറഞ്ഞു. “ഇത് എല്ലാം’ കാൻസറിനും ഒരു ചികിത്സ എന്ന സാദ്ധ്യത  ഉയർത്തുന്നു, ജനസംഖ്യയിലുടനീളം പലതരം അർബുദങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഒരൊറ്റ തരം ടി-സെൽ. ഇത് സാധ്യമാകുമെന്ന് മുമ്പ് ആരും വിശ്വസിച്ചിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടി-സെല്ലുകൾക്ക് അവയുടെ ഉപരിതലത്തിൽ “റിസപ്റ്ററുകൾ” ഉണ്ട്, അത് ഒരു രാസതലത്തിൽ “കാണാൻ” അനുവദിക്കുന്നു. ശ്വാസകോശം, ചർമ്മം, രക്തം, വൻകുടൽ, സ്തനം, അസ്ഥി, പ്രോസ്റ്റേറ്റ്, അണ്ഡാശയം, വൃക്ക, സെർവിക്കൽ കാൻസർ കോശങ്ങൾ എന്നിവയുൾപ്പെടെയുള്ള കാൻസർ കോശങ്ങളെ കണ്ടെത്തി കൊല്ലാൻ കഴിയുന്ന ഒരു ടി സെല്ലും അതിന്റെ റിസപ്റ്ററും കാർഡിഫ് ടീം ലാബിൽ കണ്ടെത്തി. പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഇത് സാധാരണ ടിഷ്യുകളെ സ്പർശിച്ചിട്ടില്ല എന്നുള്ളതാണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയും ഗവേഷണം നടത്തേണ്ടതുണ്ട്.

ഈ പ്രത്യേക ടി-സെൽ റിസപ്റ്റർ മനുഷ്യശരീരത്തിലെ ഓരോ കോശത്തിന്റെയും ഉപരിതലത്തിലുള്ള എംആർ1 എന്ന തന്മാത്രയുമായി സംവദിക്കുന്നു. ഒരു കാൻസർ സെല്ലിനുള്ളിൽ നടക്കുന്ന വികലമായ മെറ്റബോളിസത്തെ എം.ആർ1 രോഗപ്രതിരോധ സംവിധാനത്തിനു അറിയിപ്പ് നല്‍കുന്നു എന്നാണ് കരുതുന്നത്.

“കാൻസർ കോശങ്ങളിൽ എംആർ 1 കണ്ടെത്തുന്ന ഒരു ടി-സെൽ ഞങ്ങളാണ് ആദ്യമായി വിശദീകരിക്കുന്നത് – ഇത് മുമ്പ് ചെയ്തിട്ടില്ല, ഇത്തരത്തിലുള്ള ആദ്യത്തേതാണ് ഇത്,” റിസർച്ച് ഫെലോ ഗാരി ഡോൾട്ടൺ ബിബിസിയോട് പറഞ്ഞു.