സാനിയ മിര്‍സ കളി മതിയാക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഈ സീസണിനു ശേഷം ടെന്നീസിനോടു വിട പറയുമെന്ന് താരം അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് സാനിയയുടെ വിരമിക്കല്‍ പ്രഖ്യാപനം.

‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ മത്സരശേഷം സാനിയ വ്യക്തമാക്കി.

WTA Scouting Report: Sania Mirza taking baby steps in 2020 return

ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു. ഇപ്പോള്‍ നടക്കുന്ന സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഡബിള്‍സില്‍ ഉക്രെയ്നിന്റെ നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ മത്സരരിച്ചത്.

Read more

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27-ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68-ാം റാങ്കിലാണ് സാനിയ.