രഹസ്യ വിവാഹമോ പിറന്നാള്‍ ആഘോഷമോ? കണ്‍ഫ്യൂഷനിലായി ആരാധകര്‍; ശ്രീലീലയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

ശ്രീലീലയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ കണ്ടതോടെ ആശയക്കുഴപ്പത്തിലായി ആരാധകര്‍. ജൂണ്‍ 14ന് ജന്മദിനം എത്തുന്നതിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ശ്രീലീല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സാരി ഉടുത്ത്, ആഭരണങ്ങള്‍ അണിഞ്ഞ്, മുടിയില്‍ മുല്ലപ്പൂ ചൂടി വളരെ സ്‌പെഷ്യല്‍ ആയി ഒരുങ്ങിയ ശ്രീലീലയെയാണ് ചിത്രങ്ങളില്‍ കാണാനാവുക.

ഒരു ചിത്രത്തില്‍ ഒരു കൊട്ടയില്‍ രണ്ട് പേര്‍ ശ്രീലീലയെ എടുത്തു കൊണ്ടു വരുന്നത് കാണാം. ഇതേ കൊട്ടയില്‍ തുലാഭാരം നടത്തുന്നതും, കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും കാണാം. ”ഞങ്ങളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. പ്ലാനിങ് ക്രെഡിറ്റ്‌സ് – അമ്മ (പ്രീ ബര്‍ത്ത്‌ഡേ)” എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sreeleela (@sreeleela14)

ഇതിനിടെ ശ്രീലീല രഹസ്യമായി വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശ്രീലയുടെ മുഖത്ത് മഞ്ഞളും ചന്ദനവും ചാര്‍ത്തുന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ നടന്‍ കാര്‍ത്തിക് ആര്യന്റെ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.

Is Sreeleela getting married?

കാര്‍ത്തിക് ആര്യനും ശ്രീലീലയും വിവാഹിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാര്‍ത്തിക്കിന്റെ നായികയായി ‘ആഷിഖി 3’ എന്ന ചിത്രത്തിലാണ് ശ്രീലീല നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് താരങ്ങള്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ എത്തിയത്.

കാര്‍ത്തിക് ആര്യന്റെ കുടുംബം മാത്രം പങ്കെടുത്ത പാര്‍ട്ടിയില്‍ ശ്രീലീലയും എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തന്റെ കുടുംബത്തോടൊപ്പം നടി ഡാന്‍സ് ചെയ്യുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന കാര്‍ത്തിക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.