റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍.
റഷ്യയ്ക്ക് നേരെ യുക്രൈന്‍ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ഒലൈന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയ്ന്‍ കടുത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നാല്‍പതോളം റഷ്യന്‍ വിമാനങ്ങള്‍ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെടുന്നു.
യുക്രൈന്‍ ആക്രമണ ശ്രമം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചു. യുക്രൈനില്‍ നിന്ന് ആക്രമണ ശ്രമം നടന്നെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി ചെറുത്തെന്നുമാണ് റഷ്യ വ്യക്തമാക്കിയത്. യുക്രൈന്റെ ആക്രമണത്തിന് റഷ്യ കനത്ത തിരിച്ചടി നല്‍കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇതോടെ യുദ്ധ സാഹചര്യം വീണ്ടും കനത്തേക്കുമെന്ന ആശങ്കയും സജീവമായിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ യുക്രേനിയന്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 12 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെത്തുടര്‍ന്ന് യുക്രൈന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ മക്കൈഹൈലോ ദ്രപതി രാജിവച്ചെന്നും വിവരമുണ്ട്. റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പ്രസിഡന്റ് സെലന്‍സ്‌കി മേല്‍നോട്ടം വഹിച്ചതായി യുക്രേനിയന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
Read more
ഇന്ന് രാവിലെ കുറഞ്ഞത് നാല് റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ യുക്രേനിയന്‍ ആക്രമണം എങ്ങനെ സംഘടിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈനിലെസ്രാതസ്സുകള്‍ പ്രകാരം, ആദ്യം റഷ്യയിലേക്ക് എഫ് പി വി ഡ്രോണുകള്‍ അയക്കുകയും പിന്നീട് അവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.