മലയാളത്തില്‍ ജോര്‍ജുകുട്ടി എത്തുന്നതിന് മുമ്പ് ഹിന്ദി ‘ദൃശ്യം 3’ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളിലാണ് ദൃശ്യം 3യുടെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടക്കം ഈ വിവരങ്ങളിലുണ്ട്.
അടുത്ത വര്‍ഷം ഒക്ടോബര്‍ 2ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുക. അതേസമയം, ദൃശ്യം 3 നിര്‍മ്മിക്കുന്നതിനായി പനോരമ, ഡിജിറ്റല്‍ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി നിര്‍മ്മാണ കരാറില്‍ ഒപ്പ് വയ്ക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഔദ്യോഗിക ലെറ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗണിന്റെ ആരാധകരാണ് കത്ത് പങ്കുവച്ചത്.
അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യം 3, ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാണ് സംവിധാനം ചെയ്യുക. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മലയാളത്തിലെ ദൃശ്യം 3 എന്ന് ആരംഭിക്കുമെന്ന് ഒരു സൂചനയുമില്ല.
ഈ വര്‍ഷം ഫെബ്രുവരി 20ന് ആണ് മോഹന്‍ലാലും ജീത്തു ജോസഫും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെ ആയിരുന്നു സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ പങ്കുവച്ചത്. 2013ല്‍ ആണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.
Read more
ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷം 2021ല്‍ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഡയറക്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ദൃശ്യം 3 വരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്.