പരിക്ക് തിരിച്ചടിയായി; ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​ നി​ന്ന് ജോ​ക്കോ​വി​ച്ച് പുറത്ത്

ആറ് തവണ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൻ കി​രീ​ടം നേ​ടി​യ മുൻ ലോക ഒന്നാം നമ്പർ താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ചിന് തോൽവി. ഇതോടെ ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​ നി​ന്നു പു​റ​ത്തായി. പരിക്കുകളുമായി കളത്തിലിറങ്ങിയ ജോ​ക്കോ​വി​ച്ച് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഹി​യോ​ണ്‍ ചു​ങ്ങുമായി നേരിട്ട സെറ്റുകൾക്ക് പാരാജയപ്പെട്ടാണ് പു​റ​ത്താ​യ​ത്.

മൂ​ന്നു മ​ണി​ക്കൂ​റും 21 മി​നി​റ്റും നീ​ണ്ട മത്സരത്തിൽ 7-6, 7-5, 7-6 എന്ന നിലയിലായിരുന്നു സ്‌കോർ. ഏ​തെ​ങ്കി​ലും ഒ​രു ഗ്രാ​ൻ​സ്ലാ​മി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണ കൊ​റി​യ​ൻ ക​ളി​ക്കാ​ര​നാ​ണ് ലോ​ക 58-ാം നമ്പർ താ​ര​മാ​യ ഹി​യോ​ണ്‍ ചു​​ങ്. അതേസമയം ഒരു ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടം നേടിയ ആദ്യ സെർബിയനാണ് ജോക്കോവിച്ച്.