ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ആദ്യ ടെസ്റ്റ് മത്സരം തോറ്റതിന് ശേഷം വൻ വിമര്ശനങ്ങളായിരുന്നു ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് ലഭിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റ് വിജയിച്ചപ്പോൾ മുഴുവൻ ക്രെഡിറ്റും നായകൻ ശുഭ്മാൻ ഗില്ലിനാണ് ലഭിച്ചത്. അതിനെതിരെ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മൻവീന്ദർ ബിസ്ല.
ആദ്യ ടെസ്‌റ്റിലെ തോൽവിക്ക് ഗംഭീറിനെ കുറ്റപ്പെടുത്തിയതിനും രണ്ടാം മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകാത്തതിനും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയാണ് ബിസ്ല രൂക്ഷമായി വിമർശിച്ചത്. ‘ടെസ്‌റ്റിന് മുമ്പ്: ഗൗതം ഗംഭീർ ടീം ഇലവനെ കുഴപ്പത്തിലാക്കി.
Read more
വിജയത്തിനുശേഷം: ഗിൽ യുഗം ആരംഭിക്കുന്നു. സ്കോർ കാർഡിനേക്കാൾ വേഗത്തിൽ ആഖ്യാനങ്ങൾ മാറുകയാണ്”, ബിസ്ല പോസ്‌റ്റിൽ പറയുന്നു. ഇരുവരും വിജയത്തിൽ ഒരുപോലെ പങ്കുവഹിച്ച ആളുകൾ ആണെന്നും എങ്കിലും ഇപ്പോഴത്തെ വിജയം ടീമിന് ഒന്നാകെ അവകാശപ്പെട്ടത് ആണെന്നും ബിസ്ല ചൂണ്ടിക്കാട്ടി.