ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. മൂന്നാം ടെസ്റ്റ് നടക്കുന്നത് ലോർഡ്സിലാണ്. എന്നാൽ ലോർഡ്സിലെ പിച്ച് കണ്ട ഞെട്ടലിലാണ് ആരാധകർ. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങൾ അവതാളത്തിലാകും. പുല്ലുകൾ നിറഞ്ഞ പിച്ച് ആണ് ഇംഗ്ലണ്ട് സജ്ജമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ടോസ് നേടുന്നതിനനുസരിച്ച് നിൽക്കും കാര്യങ്ങൾ.
Read more
ജൂലൈ 10 ആം തിയതി ആണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. വിരാട് കൊഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇന്ത്യൻ ടീമിന് പരമ്പര നേടാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ. അടുത്ത മത്സരത്തിൽ പേസ് ബോളർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരികെയെത്തും എന്നത് ഇന്ത്യക്ക് ആശ്വാസകരമായ വാർത്തയാണ്.