ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. കോടതി രംഗങ്ങളിൽ ‘ജാനകി’ വേണ്ട എന്നാണ് സെൻസർ ബോർഡ് നിർദേശം. വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് നിർദേശിച്ചു. 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന നിലപാടും സെൻസർ ബോർഡ് മാറ്റി. കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശമുണ്ട്.
സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് സത്യവാങ്ങ്മൂലം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് കൊത്തിയെ അറിയിച്ചു.
ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽപെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.