ജോക്കോവിച്ചിന് ഓസ്‌ട്രേലിയയുടെ വിലക്ക്, മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ കടക്കുന്നതിനും താരത്തിന് വിലക്കേര്‍പ്പെടുത്തി.

കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തേക്ക് വിലക്കും വന്ന സാഹചര്യത്തില്‍ കോടതിയെ വീണ്ടും സമീപിക്കുമെന്ന നിലപാടിലാണ് ജോക്കോവിച്ചിന്റെ അഭിഭാഷകര്‍.

കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി.

വാക്സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍വന്ന ജോക്കോവിച്ചിന്റെ വിസ മെല്‍ബണ്‍ വിമാനത്താവളത്തില്‍വെച്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടര്‍ന്നാണ് താരത്തെ മോചിപ്പിച്ചത്.