ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ആദ്യ രണ്ട് ടെസ്റ്റുകളിലും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പതിഞ്ഞ രീതിയിലാണ് കളിക്കുന്നത്.
മത്സരത്തിനിടയിൽ റിഷഭ് പന്തിനോട് ക്ഷുഭിതനായിരിക്കുകയാണ് ബോളർ ജസ്പ്രീത് ബുംറ. ലോര്‍ഡ്‌സില്‍ മല്‍സരം തുടങ്ങി നാലാമത്തെ ബോളില്‍ തന്നെ ഇന്ത്യക്കും ജസ്പ്രീത് ബുംറയ്ക്കും ആദ്യത്തെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റിഷഭ് പന്തിന്റെ പിഴവ് കാരണം അതു ലഭിച്ചില്ലെന്നതാണ് നിരാശജനകം. ഇതാണ് സാധാരണയായി എല്ലായ്‌പ്പോഴും കൂളായി കാണാറുള്ള ബുംറയെ പോലും ക്ഷുഭിതനാക്കിയത്.
ആദ്യ ഓവറിലെ നാലാം ബോളിലാണ് പന്ത് ആ സുവർണ്ണാവസരം കളഞ്ഞത്. എന്നാൽ ലൈഫ് കിട്ടിയ ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കെറ്റ് 23 റൺസാണ് മൊത്തത്തിൽ അടിച്ചെടുത്തത്.
Read more
ബോളിങ്ങിൽ ഇത് വരെയായി നിതീഷ് കുമാർ റെഡ്‌ഡി 2 വിക്കറ്റുകളും, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ പിഴുതെറിയുവാൻ ഇന്ത്യക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.