IND VS ENG: 'എന്റെ പൊന്നു റൂട്ട് അണ്ണാ, ബോർ അടിക്കുന്നു, ഇങ്ങനെ ആണോ കളിക്കുന്നെ'; ഗ്രൗണ്ടിൽ ബാസ്‌ബോളിനെ ട്രോളി ശുഭ്മാൻ ഗിൽ

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ആദ്യ രണ്ട് ടെസ്റ്റുകളിലും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പതിഞ്ഞ രീതിയിലാണ് കളിക്കുന്നത്.

മത്സരത്തിനിടയിൽ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിൽ ചർച്ച. ഇംഗ്ലീഷ് സംഘത്തെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ മൈതാനത്ത് വച്ച് പരസ്യമായി തന്നെ ട്രോളി. ജസ്പ്രീത് ബുംറ പന്തെറിഞ്ഞു കൊണ്ടിരുന്ന ഒരോവറിൽ ഗില്ലിന്റെ സ്ലഡ്ജിങ് സ്റ്റംബ് മൈക്ക് പിടിച്ചെടുത്തു. ‘No more entertining cricket.. welcome back to the boring test cricket’ എന്നായിരുന്നു ഇന്ത്യൻ നായകന്റെ കമന്റ്.

Read more

ബോളിങ്ങിൽ ഇത് വരെയായി നിതീഷ് കുമാർ റെഡ്‌ഡി 2 വിക്കറ്റുകളും, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ പിഴുതെറിയുവാൻ ഇന്ത്യക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.